മുൻ ജീവനക്കാർക്ക് ആദരമൊരുക്കി ദുബൈ ഇമിഗ്രേഷൻ
text_fieldsവിരമിച്ച ജീവനക്കാരനെ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ആദരിക്കുന്നു
ദുബൈ: കഴിഞ്ഞ വർഷം വിരമിച്ച മുൻ ജീവനക്കാരെ ആദരിച്ച് ദുബൈ ഇമിഗ്രേഷൻ. വകുപ്പിന്റെ വളർച്ചക്കും മികവിനും വലിയ സംഭാവനകൾ നൽകി വർഷങ്ങളോളം സേവനം ചെയ്ത 50 മുൻ ജീവനക്കാരെയാണ് ആദരിച്ചത്.
അൽ ജാഫ്ലിയ ഓഫിസിൽ നടന്ന ചടങ്ങിൽ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ, ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഫിനാൻഷ്യൽ സെക്ടർ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ അവാദ് അൽ-അവൈം, മറ്റ് അസി. ഡയറക്ടർമാർ അടക്കം നിരവധിപേർ പങ്കെടുത്തു.
‘ജി.ഡി.ആർ.എഫ്.എ ദുബൈ കാഴ്ചവെക്കുന്ന മികച്ച നിലവാരത്തിന് പിന്നിൽ അക്ഷീണം പ്രയത്നിക്കുകയും സ്ഥാപനത്തെ രൂപപ്പെടുത്തുകയും ചെയ്ത വിശിഷ്ടരായ സഹപ്രവർത്തകരെയാണ് ആദരിക്കുന്നതെന്ന് ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. ഒരു വ്യക്തിയുടെ യഥാർഥ മൂല്യം മനസ്സിലാകുന്നത് അവർ അവശേഷിപ്പിക്കുന്ന നല്ല സ്വാധീനത്താലാണ്.
ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന യാത്രയുടെ കൂട്ടാളികളായിരുന്നു അവർ. അർപ്പണബോധത്തിന്റെയും വിശ്വസ്തതയുടെയും മൂല്യങ്ങൾ ഉൾക്കൊള്ളുകയും, ഞങ്ങൾക്ക് അഭിമാനിക്കാനും പഠിക്കാനും കഴിയുന്ന ഒരു തൊഴിൽപരമായ പാരമ്പര്യം അവശേഷിപ്പിക്കുകയും ചെയ്തവരാണ് അവരെന്നും ഹ്യൂമൻ റിസോഴ്സസ് ആൻഡ് ഫിനാൻഷ്യൽ സെക്ടർ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ അവാദ് അൽ-അവൈം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

