Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ദുബൈ ചോക്ലേറ്റി’ന് ദുബൈ-ഇറ്റ് അവാർഡിന്‍റെ മധുരം

text_fields
bookmark_border
‘ദുബൈ ചോക്ലേറ്റി’ന് ദുബൈ-ഇറ്റ് അവാർഡിന്‍റെ മധുരം
cancel

ദുബൈ: അസാധ്യമായത് സാധ്യമാക്കുന്നവർക്ക് ദുബൈ സർക്കാർ പ്രഖ്യാപിച്ച ദുബൈ-ഇറ്റ് അവാർഡ് ‘ദുബൈ ചോക്ലേറ്റ്’ സ്വന്തമാക്കി. ദുബൈ ചോക്ലേറ്റിന്‍റെ നിർമാതാക്കളായ ഫിക്സ് ഡെസേർട്ട്സിനാണ് ബിസിനസ് മേഖലയിലെ ദുബൈ ഇറ്റ് പുരസ്കാരം സമ്മാനിക്കുക. വേറിട്ട ചോക്ലേറ്റ് ചേരുവയിലൂടെ അന്താരാഷ്ട്രതലത്തിൽ ദുബൈയുടെ പെരുമ ഉയർത്തിയതിനാണ് ഫിക്സ് ഡെസേർട്ടിന് ദുബൈ ഇറ്റ് അംഗീകാരം.

ഈജിപ്തിൽ വേരുകളുള്ള ബ്രിട്ടീഷ് ദമ്പതികളായ സാറാ ഹമൂദയും, യെസൻ അലാനിയുമാണ് ദുബൈ ചോക്ലേറ്റ് എന്ന ആശയത്തിന് പിന്നിൽ. ഗർഭകാലത്ത് കഴിക്കാൻ ആഗ്രഹം തോന്നിയ അറബിക് വിഭവമായ കുനാഫയുടെ ഓർമകളിൽ നിന്നാണ് കുനാഫയും പിസ്തയുമൊക്കെ ചേർത്ത ചോക്ലേറ്റ് രൂപംകൊണ്ടത്. ഓൺലൈനിലൂടെ വിപണിയിലെത്തിക്കാനായിരുന്നു ശ്രമം.

2021ൽ ആരംഭിച്ച ഈ സംരംഭത്തിന്‍റെ തുടക്കം പക്ഷേ നിരാശാജനകമായിരുന്നു. വാടക നൽകാൻ പണമില്ലാതാകുന്നതുവരെ പിടിച്ചുനിൽക്കാം എന്ന് കരുതിയാണ് അന്ന് മുന്നോട്ടുപോയത്.

2024ന്‍റെ പുതുവത്സരകാലത്ത് കാര്യങ്ങൾ മാറി മറിഞ്ഞു. സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയ ദുബൈ ചോക്ലേറ്റ് ചോക്ലേറ്റ് വിപണിയിലെ പുതിയ കാറ്റഗറിയായി. വൻകിട കമ്പനികൾ വരെ ഇതേ രുചിയിൽ ചോക്ലേറ്റ് പുറത്തിറക്കി. ഇന്ന് ദിവസം പതിനായിരത്തിലേറെ ഓർഡറുകൾ ലഭിക്കുന്ന, ലോകത്തിലെ 100 വിമാനത്താവളങ്ങളിൽ വിറ്റഴിക്കപ്പെടുന്ന ചോക്ലേറ്റായി ദുബൈ ചോക്ലേറ്റ് മാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ‘Dubai Chocolate’ wins prestigious ‘Dubai-it’ Award
Next Story