Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ ഡ്യൂ​ട്ടി​ഫ്രി...

ദു​ബൈ ഡ്യൂ​ട്ടി​ഫ്രി ടെ​ന്നി​സ്​: ക​ലാ​ശ​പ്പോ​ര്​ നാ​ളെ

text_fields
bookmark_border
ദു​ബൈ ഡ്യൂ​ട്ടി​ഫ്രി ടെ​ന്നി​സ്​: ക​ലാ​ശ​പ്പോ​ര്​ നാ​ളെ
cancel
camera_alt

ദു​ബൈ ഡ്യൂ​ട്ടി ഫ്രി ​ടെ​ന്നി​സി​ൽ ഡെ​നി​സ്​ ഷാ​പോ​വ ​ലോ​വി​െ​ൻ​റ പ്ര​ക​ട​നം

ദു​ബൈ: ര​ണ്ടാ​ഴ്​​ച​യാ​യി ന​ട​ക്കു​ന്ന ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ടെ​ന്നി​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​െ​ൻ​റ പു​രു​ഷ വി​ഭാ​ഗം ഫൈ​ന​ൽ നാ​ളെ. റോ​ജ​ർ ഫെ​ഡ​റ​റും നൊ​വാ​ക്​ ദ്യോ​കോ​വി​ചും റാ​ഫേ​ൽ ന​ദാ​ലു​മി​ല്ലാ​ത്ത ടൂ​ർ​​ണ​മെ​ൻ​റി​ൽ ആ​ര്​ ജ​യി​ച്ചാ​ലും അ​ത്​ പു​തി​യ താ​ര​പ്പി​റ​വി​യാ​കും. മി​ക​ച്ച ഫോ​മി​ൽ ക​ളി​ക്കു​ന്ന ഷ​പോ​വ​ലോ​വി​നും റു​ബ്​​ലേ​വി​നു​മാ​ണ്​ സാ​ധ്യ​ത ക​ൽ​പി​ക്കു​ന്ന​ത്. ദോ​ഹ​യി​ൽ ന​ട​ന്ന ഖ​ത്ത​ർ ഓ​പ​ണി​െ​ൻ​റ ക്വാ​ർ​ട്ട​റി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ്​ ഫെ​ഡ​റ​ർ ദു​ബൈ ഓ​പ​ണി​ൽ നി​ന്ന്​ പി​ൻ​മാ​റ്റം പ്ര​ഖ്യാ​പി​ച്ച​ത്. പ​രി​ക്കേ​റ്റ ദ്യോ​കാ​വി​ച്​ നേ​ര​ത്തെ ത​ന്നെ പി​ൻ​മാ​റി​യി​രു​ന്നു.

അ​തേ​സ​മ​യം, വ​നി​ത വി​ഭാ​ഗ​ത്തി​ൽ സ്​​പാ​നി​ഷ്​ താ​രം ഗാ​ർ​ബെ​യ്​​ൻ മു​ഗു​ര​സ ജേ​താ​വാ​യി. ക​ലാ​ശ​പ്പോ​രി​ൽ ബാ​ർ​ബോ​റ ക്രെ​ജി​ക്കോ​വ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക്​ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു മു​ഗു​രു​സ​യു​ടെ കി​രീ​ട ധാ​ര​ണം (7-6, 6-3). വ​നി​ത ഡ​ബ്​​ൾ​സി​ലി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ ഏ​ക പ്ര​തീ​ക്ഷ​യാ​യ സാ​നി​യ മി​ർ​സ - ആ​​ന്ദ്ര​ജ ​െക്ല​പാ​ക്​ സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്താ​യി. സ്​​റ്റെ​ഫാ​നി-​കാ​ർ​ട്ട​ർ ജോ​ഡി​ക​ളോ​ട്​ നേ​രി​ട്ടു​ള്ള സെ​റ്റി​നാ​യി​രു​ന്നു പ​രാ​ജ​യം (3-6, 3-6).


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleemiratesduty free tennis
Next Story