ഡോ. പ്രസന്ന ഭാസ്കറിന് ചേതന വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരം
text_fieldsപ്രസന്ന ഭാസ്കര്‍
റാസല്‍ഖൈമ: റാക് ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. പ്രസന്ന ഭാസ്കര്‍ ചേതന റാസല്‍ഖൈമ വനിതാവേദിയുടെ 2022ലെ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 25,000 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. വിദ്യാഭ്യാസ രംഗത്ത് 42 വര്‍ഷത്തെ അനുഭവപരിചയമുള്ള പ്രസന്ന ഭാസ്കര്‍ കോംപ്ലിമെന്‍ററി മെഡിസിനില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 42 വര്‍ഷമായി വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.
മികച്ച പ്രിന്‍സിപ്പലിനുള്ള ഡോ. എ.പി.ജെ. അബ്ദുല്‍കലാം അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്കാരത്തിനും അര്‍ഹയായിട്ടുണ്ട്. തൃശൂര്‍ വരടിയം സ്വദേശിനിയായ പ്രസന്നയുടെ ഭര്‍ത്താവ് കോട്ടയം കിടങ്ങൂര്‍ സ്വദേശിയാണ് ഭാസ്കരന്‍ നായര്‍. റാക് മലയാളം മിഷന്‍ അക്കാദമിക് കമ്മിറ്റി അംഗമായ പ്രസന്ന ഭാസ്കര്‍ റാസല്‍ഖൈമയില്‍ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

