ആശയം കൈയിലുണ്ടോ
text_fieldsഎന്താണ് ദുബൈ നെക്സ്റ്റ് (Dubai Next)
നൂതന ആശയങ്ങൾ അവതരിപ്പിക്കാനും അതുവഴി പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സമാഹരിക്കാനും (ക്രൗഡ് ഫണ്ടിങ്) പുതിയ സംരംഭം തുടങ്ങാനും അവസരമൊരുക്കുന്ന പ്ലാറ്റ്ഫോമാണ് ദുബൈ നെക്സ്റ്റ്. ബിസിനസിന് ആവശ്യമായ മൂലധനം പൊതുജനങ്ങളിൽ നിന്ന് ഓൺലൈൻ മുഖേന ചെറു തുകകളായി സമാഹരിക്കുന്ന രീതിയാണ് ക്രൗഡ് ഫണ്ടിങ്. യു.എ.ഇയിലെയും മറ്റു രാജ്യങ്ങളിലെയും യുവാക്കൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്തി യു.എ.ഇയിൽ സ്വന്തം ബിസിനസ് ആരംഭിക്കാം. ബിസിനസ് പാരമ്പര്യമുള്ള ദുബൈയിൽ പുതിയ തലമുറയിലെ വ്യവസായികൾക്ക് അവസരം തുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കല, കായികം, ബിസിനസ്, ഡിസൈൻ, വിദ്യാഭ്യാസം, ഫാഷൻ, ഫിലിം, ഗെയിമിങ്, മാധ്യമ മേഖല, ഗെയിമിങ്, മ്യൂസിക്, ഫോട്ടോഗ്രഫി, ടെക്, വിനോദ സഞ്ചാരം, യാത്ര, സിനിമ, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ ആശയങ്ങളാണ് അവതരിപ്പിക്കേണ്ടത്.
എന്താണ് ചെയ്യേണ്ടത്
നമ്മുടെ ആശയങ്ങൾ അവതരിപ്പിക്കാൻ www.dubainext.ae എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. ഹോം പേജിൽ തന്നെ Have an idea എന്ന ലിങ്ക് കാണാം. ഇതിൽ ക്ലിക്ക് ചെയ്താൽ നമ്മുടെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള പ്ലാറ്റ്ഫോം എത്തും. രജിസ്റ്റർ ചെയ്ത ശേഷം എന്താണ് നമ്മുടെ ആശയങ്ങൾ എന്ന് ചിത്രങ്ങൾ, ഗ്രാഫിക്സ്, വീഡിയോ, ടെക്സ്റ്റ് എന്നിവ വഴി അവതരിപ്പിക്കണം. നൂതന ആശയമാണെന്ന് അധികൃതർക്ക് ബോധ്യപ്പെട്ടാൽ അംഗീകാരം ലഭിക്കും. ഇതോടെ നമ്മുടെ പദ്ധതി ദുബൈ നെക്സ്റ്റിെൻറ വെബ്സൈറ്റിൽ ദൃശ്യമാകും. പദ്ധതിയിലേക്ക് ഇൻവസ്റ്റ് ചെയ്യാൻ താൽപര്യമുള്ളവർക്ക് ലിങ്കും ഉണ്ടാവും. താൽപര്യമുള്ളവർ എത്ര തുക വീതമാണ് നിക്ഷേപിക്കേണ്ടത് എന്നും പദ്ധതിയിൽ പറഞ്ഞിരിക്കണം. പത്ത് ദിർഹം മുതൽ മുകളിലേക്ക് ഓരോരുത്തർക്കും നിക്ഷേപിക്കാൻ അവസരം നൽകാം. നിശ്ചിത തുക മുടക്കുന്നവർക്ക് എന്താണ് ഗുണം ലഭിക്കുന്നതെന്നും നമ്മൾ രേഖപ്പെടുത്തിയിരിക്കണം. സമ്മാനമായും ഓഹരിയായും ഉൽപന്നങ്ങളായും ഗുണഭോക്താവിന് മടക്കി നൽകാം. പത്ത് ദിർഹം മുടക്കുന്നയാൾക്ക് ചിലപ്പോൾ നൽകുന്നത് നന്ദി വാക്കായിരിക്കും. ഇതും വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കണം. ഇങ്ങനെയാണ് തുക സ്വരൂപിക്കേണ്ടത്. എന്നാൽ, ഈ തുക നേരെ നമ്മുടെ അക്കൗണ്ടിലേക്കല്ല വരുന്നത്. ഇത് ദുബൈ നെക്സ്റ്റിെൻറ അക്കൗണ്ടിലേക്കാണ് പോകുന്നത്. പദ്ധതി പ്രകാരം നമ്മൾ നിശ്ചയിച്ചിരിക്കുന്ന തുക നൂറ് ശതമാനവും സ്വരൂപിക്കാൻ കഴിഞ്ഞാൽ മാത്രമെ തുക നമുക്ക് കൈമാറുകയുള്ളൂ. അഥവാ, നിശ്ചിത കാലയളവിനുള്ളിൽ നൂറ് ശതമാനം തുക സ്വരൂപിക്കാൻ കഴിഞ്ഞില്ലെങ്കിൽ നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് തന്നെ തുക തിരിച്ചുപോകും. എത്രയാണ് കാലാവധി എന്നത് നമുക്ക് തീരുമാനിക്കാം.
മികച്ച പദ്ധതികളാണെങ്കിൽ നിക്ഷേപം നടത്താനും ആളുണ്ടാവും എന്നതിന് തെളിവാണ് ദുബൈ നെക്സ്റ്റിെൻറ വെബ്സൈറ്റ്. ഓരോ പദ്ധതിക്കും എത്ര വീതമാണ് ഇതുവരെ മുടക്കിയിരിക്കുന്നത് എന്ന് വെബ്സൈറ്റ് സന്ദർശിച്ചാൽ കാണാൻ കഴയും. നിക്ഷേപം പൂർണമായാൽ സ്ഥാപനം തുടങ്ങുന്നതിനും ലൈസൻസിങിനും ആവശ്യമായ സൗകര്യം സർക്കാർ ഒരുക്കും. ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകും.
നിക്ഷേപിക്കാൻ താൽപര്യമുണ്ടോ:
ആശയങ്ങൾ കൈയിലുള്ളവർക്ക് മാത്രമല്ല, ഈ പദ്ധതികളിൻമേൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കും അവസരമുണ്ട്. ദുബൈ നെക്സ്റ്റിെൻറ വെബ്സൈറ്റിൽ കയറുേമ്പാൾ തന്നെ contribute new എന്നൊരു ലിങ്ക് കാണാം. ഇതു വഴി പ്രവേശിച്ചാൽ ഓരോ പദ്ധതികളും വിവരണങ്ങളും നിക്ഷേപിക്കേണ്ട തുകയും തിരിച്ചു കിട്ടുന്ന ഉൽപന്നങ്ങളും കാണാൻ കഴിയും. സംഭാവനയായോ ലാഭം ലക്ഷ്യമിട്ടോ പദ്ധതിയിൽ പങ്കാളിയാവാനോ ഇതിൽ നിക്ഷേപിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

