അഡ്വൈർടൈസിങ് ആൻഡ് പി.ആർ 'ചാമ്പ്യൻ ഓഫ് ദ ഇയർ' അവാർഡ് ധീരജ് താക്കൂറിന്
text_fieldsഏഷ്യവൺ അഡ്വൈർടൈസിങ് ആൻഡ് പി.ആർ ‘ചാമ്പ്യൻ ഓഫ് ദ ഇയർ’ പുരസ്കാരം ധീരജ് താക്കൂർ ഏറ്റുവാങ്ങുന്നു
ദുബൈ: ദുബൈ ആസ്ഥാനമായ പരസ്യ, പി.ആർ രംഗത്തെ പ്രഫഷനലും പബ്ലിലിങ്ക് ദുബൈ അക്കൗണ്ട് ഡയറക്ടറുമായ ധീരജ് താക്കൂറിന് ഏഷ്യവൺ അഡ്വൈർടൈസിങ് ആൻഡ് പി.ആർ 'ചാമ്പ്യൻ ഓഫ് ദ ഇയർ'. ഏഷ്യ-യൂറോപ് ബിസിനസ് ആൻഡ് സോഷ്യൽ ഫോറം 17ാം എഡിഷനിലാണ് പുരസ്കാരം നൽകിയത്.
ഹോണ്ടുറാസ് അംബാസഡർ ഇവാൻ റൊമേറോ മാർട്ടിനസ്, നിക്വാരഗ്വ അംബാസഡർ ഗ്യൂസൽ മൊറേൽസ് എച്ചവേരി എന്നിവരിൽനിന്നും ധീരജ് താക്കൂർ അവാർഡ് ഏറ്റുവാങ്ങി. ബ്രാൻഡുകളെ വളർത്തുന്നതിൽ ധീരജ് നടത്തിയ പരിശ്രമങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
മിഡിലീസ്റ്റിൽ രണ്ട് ദശാബ്ദത്തോളമായി പരസ്യം, പി.ആർ, ബ്രാൻഡിങ്, കോർപറേറ്റ് കമ്യൂണിക്കേഷൻ തുടങ്ങിയ ബിസിനസുകളിൽ പരിചയസമ്പന്നനാണ്.
പബ്ലിലിങ്കിന്‍റെ പ്രധാന പ്രഫഷനൽ എന്ന നിലയിൽ ക്രിയേറ്റിവ് ഡെവലപ്മെന്‍റ്, മീഡിയ ബയിങ്, പബ്ലിക് റിലേഷൻസ് എന്നിവ ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

