Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസലോകത്തുനിന്ന്​...

പ്രവാസലോകത്തുനിന്ന്​ അങ്കത്തട്ടിലേക്കിറങ്ങി ദീപ

text_fields
bookmark_border
പ്രവാസലോകത്തുനിന്ന്​ അങ്കത്തട്ടിലേക്കിറങ്ങി ദീപ
cancel
camera_alt

ദീപ അനിൽ

വെഞ്ഞാറമൂട് ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർഥി ദീപ അനിലിനെ പ്രവാസികൾ മറക്കാനിടയില്ല. ദുബൈയിലെ ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ദീപ ജില്ലാ പഞ്ചായത്തിലേക്ക്​ ജനവിധി തേടുന്ന അപൂർവം പ്രവാസി വനിതകളിൽ ഒരാളാണ്​.കോൺഗ്രസി​െൻറ പ്രവാസി സംഘടനയായിരുന്ന ഇൻകാസി​െൻറ വനിത വിഭാഗം ആദ്യമായി രൂപവത്​കരിച്ചത്​ ദീപയുടെ നേതൃത്വത്തിലായിരുന്നു. അങ്ങനെ, ദുബൈ ഇൻകാസി​െൻറ പ്രഥമ ​പ്രസിഡൻറുമായി.

വിവാഹ ശേഷമാണ്​ ​പ്രവാസലോകത്തേക്ക്​ ദീപ എത്തുന്നത്​. തിരുവനന്തപുരത്തെ കോൺഗ്രസ് അധ്യാപക യൂനിയ​െൻറ (കെ.എ.പി.ടി.എ) പ്രമുഖ നേതാവായിരുന്ന കെ. തങ്കപ്പൻപ്പിള്ളയുടെയും മുൻ പഞ്ചായത്ത് സെക്രട്ടറി സി. അംബികയുടെയും മകളാണ്. ​ജീവകാരുണ്യ മേഖലയിലെ പ്രവർത്തനത്തിന്​ ഇന്ത്യൻ കോൺസുലേറ്റി​െൻറ ഉൾപെടെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്​. എമിറൈറ്റ്സ് മലയാളി കൗൺസിൽ അവാർഡ്, റാസൽഖൈമ മലയാളി സമാജം അവാർഡ്, റോട്ടറി ക്ലബ്ബ് ഓഫ് ട്രിവാൻഡ്രം റോയൽ അവാർഡ് എന്നിവയും ലഭിച്ചിരുന്നു. അക്കാഫ്, വേൾഡ് മലയാളി കൗൺസിൽ എന്നീ രാഷ്​ട്രീയേതര സംഘടനകളിൽ അംഗമായിരുന്നു.

ഗൾഫിലെത്തുന്നതിന്​ മുൻപേ ദീപ രാഷ്​ട്രീയത്തിൽ സജീവമാണ്​. നിലമേൽ എൻ.എസ്.എസ് കോളേജിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായിട്ടായിരുന്നു വിദ്യാർത്ഥി രാഷ്​ട്രീയത്തിലേക്കുളള രംഗ പ്രവേശം. പിന്നീട് കോളജ് യൂനിയൻ വനിതാ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രവാസത്തിന് ശേഷവും നാട്ടിലെ സാമൂഹിക രാഷ്​ട്രീയ രംഗത്തും പ്രവാസിവിഷയങ്ങളിലും സജീവ സാന്നിധ്യമായി.പ്രവാസി വ്യവസായി ആന്തൂർ നഗരസഭയിലെ സാജ​െൻറ കുടുംബത്തി​െൻറ നീതിക്കായി സെക്രട്ടറിയേറ്റിന് മുന്നിൽ 24 മണിക്കൂർ രാപ്പകൽ നിരാഹാരം അനുഷ്​ടിച്ചത് ദീപയുടെ നേതൃത്വത്തിലായിരുന്നു.പൗരത്വ ഭേദഗതി ബില്ലിനെതിരെ കോഴിക്കോട് കടപ്പുറത്ത് നടന്ന യൂത്ത്​ ലീഗി​െൻറ ഷഹീൻ ബാഗുൾ​െപ്പടെ സമര പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു ഇവർ. ഭർത്താവ് അനിൽ ദുബൈയിൽ ജോലിചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voteDeepaElectionPanchayath election
Next Story