സൈക്ലിങ് മത്സരം; മദീനത്ത് സായിദില്‍ ഇന്ന് ഗതാഗതനിയന്ത്രണം
text_fieldsയു.എ.ഇ ടൂര്‍ മെന്‍സ് സൈക്ലിങ് മത്സരത്തിൽ പങ്കെടുക്കുന്നവർ
അബൂദബി: യു.എ.ഇ ടൂര്‍ മെന്‍സ് സൈക്ലിങ് മത്സരത്തിന്റെ ഭാഗമായി അല്‍ ദഫ്ര മേഖലയിലെ മദീനത്ത് സായിദില്‍ തിങ്കളാഴ്ച ഉച്ചക്ക് 12.35 മുതല്‍ വൈകീട്ട് 4.30 വരെ റോഡ് എട്ടു ഘട്ടങ്ങളിലായി അടച്ചിടുമെന്ന് സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു. അല്‍ ദഫ്ര വാക്ക് മദീനത്ത് സായിദില്‍നിന്ന് ലിവ പാലസ് വരെയുള്ള 143 കിലോമീറ്റര്‍ ദൂരത്തിലാണ് യു.എ.ഇ ടൂര്‍ മെന്‍സ് സൈക്ലിങ് മത്സരത്തിന്റെ ആദ്യഘട്ടം നടക്കുന്നത്.
മത്സരത്തിന്റെ ഭാഗമായ റോഡ് ആദ്യഘട്ട അടച്ചിടല്‍ ഉച്ചക്ക് 12.35 മുതല്‍ ഒരു മണി വരെയും രണ്ടാം ഘട്ടം ഒരു മണി മുതല്‍ 1.45 വരെയും മൂന്നാം ഘട്ടം 1.45 മുതല്‍ 1.55 വരെയും നാലാം ഘട്ടം 1.55 മുതല്‍ 2.15 വരെയും അഞ്ചാം ഘട്ടം 2.15 മുതല്‍ 3.05 വരെയും ആറാം ഘട്ടം 3.05 മുതല്‍ 3.30 വരെയും ഏഴാം ഘട്ടം 3.30 മുതല്‍ 3.40 വരെയും എട്ടാമത്തെയും അവസാനത്തെയും ഘട്ടം 3.40 മുതല്‍ 4.30 വരെയുമാണെന്ന് സംയോജിത ഗതാഗതകേന്ദ്രം അറിയിച്ചു.
ഫെബ്രുവരി 19 മുതല്‍ 25 വരെയാണ് പുരുഷന്മാരുടെ സൈക്കിളോട്ട മത്സരം തുടങ്ങുക. ഏഴു ഘട്ടങ്ങളിലായി 980 കിലോമീറ്റര്‍ ദൂരമാണ് മത്സരാര്‍ഥികള്‍ പിന്നിടേണ്ടത്.ജബല്‍ ജൈസ്, ജബല്‍ ഹഫീത് എന്നിവിടങ്ങളിലായി മൗണ്ടെയ്ന് സ്റ്റേജ് മത്സരങ്ങളും ടൂറിന്റെ ഭാഗമായി നടക്കുന്നുണ്ട്.

