റോഡുകളിൽ നിയന്ത്രണം
text_fieldsദുബൈ: ഒരു മാസം നീളുന്ന ഫിറ്റ്നസ് ചലഞ്ചിന്റെ സുപ്രധാന ഇവന്റുകളിലൊന്നായ ദുബൈ റൈഡിനായി കർശന ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈ റൈഡ് ആരംഭിക്കുന്ന ഞായർ പുലർച്ച 3.30 മുതൽ രാവിലെ 10 വരെയാണ് റോഡുകളിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും രണ്ടാമത്തെ പാലത്തിനും ഇടയിലുള്ള ശൈഖ് സായിദ് റോഡ്, ശൈഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്, മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡിൽ നിന്നുള്ള ഒരു ഭാഗം എന്നിവയാണ് അടച്ചിടുന്ന റോഡുകൾ. അൽ മുസ്തഖ്ബൽ റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ് എന്നിവയാണ് ഇതിനു പകരമായി ഉപയോഗിക്കേണ്ട റൂട്ടുകൾ എന്നും ദുബൈ മീഡിയ ഓഫിസ് അറിയിച്ചു.

