സി.കെ. ചന്ദ്രപ്പന് സ്മൃതി പുരസ്കാരം ഡോ. കെ. ജയകുമാറിന് സമ്മാനിച്ചു
text_fieldsഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. കെ. ജയകുമാർ മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ മുല്ലക്കര രത്നാകരനില്‍നിന്ന് സി.കെ. ചന്ദ്രപ്പന് സ്മൃതി പുരസ്കാരം ഏറ്റുവാങ്ങുന്നു
ഷാര്‍ജ: അന്തരിച്ച സി.പി.ഐ നേതാവ് സി.കെ. ചന്ദ്രപ്പന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ സി.കെ. ചന്ദ്രപ്പന് സ്മൃതി പുരസ്കാര സമര്‍പ്പണം ഷാര്‍ജയില്‍ നടന്നു. ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. കെ. ജയകുമാർ മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ മുല്ലക്കര രത്നാകരനില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. യുവകലാസാഹിതി ഷാര്‍ജ പ്രസിഡന്റ് പത്മകുമാര്‍ അധ്യക്ഷതവഹിച്ചു.
ഡോ. ജയകുമാര്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര, എ.ഐ.സി.സി അംഗം അനില്‍ ബോസ്, യുവകലാ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, യു.എ.ഇ പ്രസിഡന്റ് സുഭാഷ് ദാസ്, വനിതാ കലാസാഹിതി നേതാവ് നമിത എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠപുരം സ്വാഗതവും ട്രഷറര്‍ അഡ്വ. സ്മിനു സുരേന്ദ്രന് നന്ദിയും പറഞ്ഞു.

