Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightപുതുരുചിയിൽ ചിക്കൻ...

പുതുരുചിയിൽ ചിക്കൻ കൊണ്ടാട്ടം

text_fields
bookmark_border
chicken-kondattom
cancel

കേരളത്തിന്‍റെ തനത് രുചിയിൽ തയ്യാറാക്കുന്ന ചിക്കൻ വിഭവമാണ് 'ചിക്കൻ കൊണ്ടാട്ടം'. അൽപം എരിവോടു കൂടിയ ഫ്രൈ ഐറ്റം ആണെങ്കിലും രുചിയുടെ കാര്യത്തിൽ ഒരു കുറവുമില്ലാട്ടൊ. മറ്റുള്ള ചിക്കൻ ഫ്രൈ വിഭവങ്ങളെപ്പോലെ ഡ്രൈ അല്ല ഈ ചിക്കൻ കൊണ്ടാട്ടം. കുറച്ചു മസാലയോടുകൂടി സോഫ്റ്റ് ആയ ചിക്ക​െൻറ ഒരു വിഭവം. മലബാർ ഭാഗങ്ങളിൽ വളരെ പ്രശസ്തമാണ് ഈ വിഭവം. എല്ലോടു കൂടെയോ ബോൺലെസ്സ് ആയോ ഇത് ഉണ്ടാക്കി എടുക്കാം. ചെറിയ കഷ്ണങ്ങൾ ആണെങ്കിൽ മസാല പിടിക്കാൻ എളുപ്പവും ആണ്. വീട്ടിലുള്ള ചേരുവകൾ കൊണ്ടു തന്നെ നമുക്ക് ചിക്കൻ കൊണ്ടാട്ടം തയ്യാറാക്കിയെടുക്കാം.

ചേരുവകൾ:

  • ചിക്കൻ - 1 കിലോ (ചെറിയ കഷണങ്ങളായി നുറുക്കിയത്)
  • മഞ്ഞൾ പൊടി -1 ടീസ്പൂൺ
  • കാശ്മീരി ചില്ലി പൌഡർ - രണ്ടര ടേബ്​ൾ സ്പൂൺ
  • ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി - എല്ലാം കൂടെ ചതച്ചത് രണ്ടര ടേബ്​ൾ സ്പൂൺ
  • ഉപ്പ് -ആവശ്യത്തിന്
  • കറി വേപ്പില -ആവശ്യത്തിന്​
  • നാരങ്ങാ നീര് - ഒരു നാരങ്ങ
  • ഗരം മസാല പൊടി -ഒരു ടീസ്പൂൺ
  • മല്ലി പൊടി -ഒരു ടീസ്പൂൺ
  • വറ്റൽ മുളക് -നാലെണ്ണം
  • ചതച്ച വറ്റൽ മുളക് -രണ്ട്​ ടീ സ്പൂൺ
  • ചെറിയ ഉള്ളി - 30 എണ്ണം
  • വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്
  • ടൊമാറ്റോ സോസ് - അര കപ്പ്​

ഉണ്ടാക്കുന്ന വിധം:

വലിയ ബൗളിലേക് മഞ്ഞൾ പൊടി, കാശ്മീരി ചില്ലി പൗഡർ, ഉപ്പ്, നാരങ്ങാ നീര്, ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചതും കറി വേപ്പിലയും കൂടെ യോജിപ്പിച്ചെടുത്ത്​ അതിലേക്ക്​ കഴുകി വൃത്തിയാക്കിയ ചിക്കൻ ഇട്ടു കൊടുത്തു ഒരു മണിക്കൂർ എങ്കിലും മസാല തേച്ചു പിടിപ്പിച്ചു വെക്കുക. ശേഷം വേറൊരു പാൻ എടുത്ത് അതിലേക്ക്​ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി മസാല ഇട്ട ചിക്കൻ പൊരിച്ചെടുക്കുക. അതേ എണ്ണയിൽ നിന്ന് രണ്ട്​ ടേബ്​ൾ സ്പൂൺ എണ്ണ എടുത്തു വേറൊരു പാത്രം ചൂടാക്കി അതിലെക്ക് ഒഴിച്ച് കൊടുത്തു വറ്റൽ മുളകും ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും ഇട്ടു കൊടുത്തു വഴറ്റി എടുക്കുക.

ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി ചതച്ചത് ഒരു ടീസ്പൂൺ ഇട്ട് കൊടുത്ത്​ ഒന്നുടെ വഴറ്റി എടുക്കുക. കറി വേപ്പില ചേർത്ത് കൊടുക്കുക. ശേഷം ടൊമാറ്റോ സോസ് കൂടെ ഇട്ട്​ ഒന്നുടെ വഴറ്റി എടുത്ത് കാശ്മീരി ചില്ലി പൗഡർ ചേർത്ത് കൊടുക്കുക. ഗരം മസാലയും മല്ലിപ്പൊടിയും ചേർത്ത ശേഷം ചതച്ച വറ്റൽ മുളക് കൂടെ ചേർത്ത് കൊടുക്കുക. ഉപ്പ്‌ ആവശ്യമുണ്ടെങ്കിൽ ചേർത്ത് വറുത്തു വെച്ച ചിക്കൻ ഇട്ടു കൊടുത്തു നന്നായി യോജിപ്പിച്ചെടുക്കുക. സ്വാദിഷ്​ടമായ ചിക്കൻ കൊണ്ടാട്ടം റെഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#chicken kondattam#chicken dish#recipe
News Summary - chicken kondattam in new taste
Next Story