സി.എച്ച് രാഷ്ട്രസേവ പുരസ്കാര സമർപ്പണം ഇന്ന്
text_fieldsദുബൈ: മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണവും സി.എച്ച്. രാഷ്ട്രസേവ പുരസ്കാര സമർപ്പണവും ഒക്ടോബർ 26ന് വൈകീട്ട് 6.30ന് ദുബൈ അൽ ബറാഹ വുമൺസ് അസോസിയേഷൻ ഹാളിൽ നടക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി. വേണുഗോപാലിനാണ് ഇത്തവണത്തെ സി.എച്ച് രാഷ്ട്രസേവ പുരസ്കാരം.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, സി.കെ സുബൈർ, ഷിബു മീരാൻ, സി.പി ബാവ ഹാജി തുടങ്ങിയവർ പങ്കെടുക്കും. മുൻ വർഷങ്ങളിൽ യഥാക്രമം എൻ.കെ പ്രേമചന്ദ്രൻ എം.പി, സി.പി ജോൺ, ഡോ. ശശി തരൂർ എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി എന്നിവരായിരുന്നു രാഷ്ട്രസേവ പുരസ്കാര ജേതാക്കൾ. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

