Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെയർ പ്രവാസിരത്ന...

കെയർ പ്രവാസിരത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

text_fields
bookmark_border
അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി, 2. ഡോ. ​മ​നു കു​ള​ത്തു​ങ്ക​ൽ 3. എ​ബ്ര​ഹാം ജോ​ർ​ജ് 4. നൗ​ഷാ​ദ് ഹ​നീ​ഫ
cancel
camera_alt

അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി, 2. ഡോ. ​മ​നു കു​ള​ത്തു​ങ്ക​ൽ 3. എ​ബ്ര​ഹാം ജോ​ർ​ജ് 4. നൗ​ഷാ​ദ് ഹ​നീ​ഫ

ഷാ​ർ​ജ: ഈ ​വ​ർ​ഷ​ത്തെ കെ​യ​ർ പ്ര​വാ​സി പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി, ഡോ. ​മ​നു കു​ള​ത്തു​ങ്ക​ൽ, നൗ​ഷാ​ദ് ഹ​നീ​ഫ, എ​ബ്ര​ഹാം ജോ​ർ​ജ് എ​ന്നി​വ​ർ​ക്കാ​ണ്​ പു​ര​സ്കാ​രം. സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി​ക്ക് പ്ര​വാ​സി സേ​വാ​ര​ത്ന പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ നേ​ട്ട​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഡോ. ​മ​നു കു​ള​ത്തു​ങ്ക​ലി​ന് വി​ദ്യാ​ര​ത്ന പു​ര​സ്കാ​രം. ബി​സി​ന​സി​ലെ നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍, ആ​രോ​ഗ്യ​ക​ര​മാ​യ വ​ള​ര്‍ച്ച, ആ​സൂ​ത്ര​ണ​ത്തി​ലെ മി​ക​വ്, തൊ​ഴി​ല്‍ല​ഭ്യ​ത, സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ നൗ​ഷാ​ദ് ഹ​നീ​ഫ​ക്ക് കെ​യ​ർ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് പു​ര​സ്കാ​രം.

ക​ലാ​രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് എ​ബ്ര​ഹാം ജോ​ർ​ജി​ന് കെ​യ​ർ ക​ലാ​ര​ത്ന പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചി​റ്റാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് കെ​യ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് അ​ജ്മാ​ൻ ഫ്ളി​ർ​ട്ട് ക്ല​ബി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. അ​ഡ്വ. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ സാം​സ്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​മൂ​ഹി​ക- സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​മെ​ന്ന് പ്ര​സി​ഡ​ൻ​റ് നോ​ബി​ൾ ക​രോ​ട്ടു​പാ​റ, ര​തീ​ഷ് കൊ​ച്ചു​വീ​ട്ടി​ൽ, ഷാ​ജി കൂ​ത്താ​ടി പ​റ​മ്പി​ൽ, അ​നീ​ഷ് ഇ​ട​യി​ല​വീ​ട്ടി​ൽ, ജോ​ജി തോ​മ​സ്, മാ​ത്യു നെ​ടു​വേ​ലി​ൽ, അ​നു സോ​ജു, സി​മി ലി​ജു എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi RatnaAnnouncedAwardCARE
News Summary - CARE Pravasi Ratna Awards announced
Next Story