ഉടമസ്ഥന്റെ അനുമതിയില്ലാതെ കാർ വിറ്റു; നഷ്ടപരിഹാരത്തിന് വിധി
text_fieldsഅൽഐൻ: ഉടമസ്ഥൻ അറിയാതെ കാർ വിൽപന നടത്തിയ സംഭവത്തിൽ ഷോറൂം ഉടമ നഷ്ടപരിഹാരം നൽകാൻ വിധി. അൽഐനിലെ സിവിൽ, വാണിജ്യ കോടതിയാണ് വിധി പ്രസ്താവിച്ചത്.
കാറിന്റെ വിലയായ 68,000 ദിർഹമും നഷ്ടപരിഹാരമായി 15,000 ദിർഹമും അടക്കം 83,000 ദിർഹം കാറിന്റെ ഉടമക്ക് നൽകണമെന്നാണ് വിധി. വിൽപന നടത്താൻ ഏൽപിച്ച കാർ ഉടമ അറിയാതെ ഷോറൂമുകാർ വിറ്റുവെന്നാണ് പരാതി. വിൽപന നടത്തുന്നതിനായി കാറിന്റെ ഉടമസ്ഥാവകാശം ഉപഭോക്താവ് ഷോറൂമിന്റെ പേരിലേക്ക് മാറ്റിനൽകിയിരുന്നു. എന്നാൽ, വിൽപനക്ക് ശേഷവും ഉടമക്ക് പറഞ്ഞ പണം നൽകാൻ ഷോറൂമുകാർ തയാറായില്ല. ഇതോടെ ഇയാൾ കോടതിയെ സമീപിക്കുകയായിരുന്നു. രേഖകൾ പരിശോധിച്ച കോടതി കാറിന്റെ വിലയും ഒമ്പത് ശതമാനം വാർഷിക പലിശയും അടക്കം ഉടമക്ക് നൽകാൻ നിർദേശിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

