ഊദ് മേത്തയിൽ കാറിന് തീപിടിച്ചു
text_fieldsദുബൈ: ഊദ് മേത്തയിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെ അൽവസൽ ക്ലബിന് സമീപമാണ് സംഭവം. അപകടത്തെ തുടർന്ന് ഏതാണ്ട് അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. തീപിടിച്ച കാറിന്റെ ചിത്രം ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വെള്ളനിറത്തിലുള്ള സെഡാൻ കാറിന്റെ ബോണറ്റിനാണ് തീപിടിച്ചത്. ദുബൈ പൊലീസ് മറ്റ് വാഹനങ്ങൾക്ക് അപകട മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല. വാഹനങ്ങൾ സ്ഥിരമായി പരിശോധിക്കുന്നത് ഇത്തരം അപകടങ്ങൾ തടയാൻ സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
വേനൽക്കാലങ്ങളിൽ അമിത ചൂട് മൂലവും ഇന്ധന ടാങ്കുകളിലെ ചോർച്ചയും തീപിടിത്തത്തിന് കാരണമാകും. കൂളന്റ് നില നിരീക്ഷിക്കുക, അമിതഭാരം ഒഴിവാക്കുക, വയറുകൾ കേടുപാടുകൾ ഇല്ലെന്ന് ഉറപ്പാക്കുക തുടങ്ങിയ ലളിതമായ ടിപ്പുകൾ തീപിടിത്തം കുറക്കുന്നതിൽ പ്രധാന നടപടികളാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

