പ്രഥമ ഇടവ സൈഫ് മെമ്മോറിയല്‍ അവാര്‍ഡ് ലൂയിസ് കുര്യാക്കോസിന്
text_fieldsലൂയിസ് കുര്യാക്കോസ്
അബൂദബി: എമിറ്റേറ്റിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയില്‍ നാലര പതിറ്റാണ്ടുകാലം നേതൃത്വത്തിലുണ്ടായിരുന്ന ഇടവ സൈഫിന്റെ ഓര്‍മക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ലൂയിസ് കുര്യാക്കോസിന്. യു.എ.ഇയിലെ വര്‍ക്കല എസ്.എന്‍ കോളജ് പൂര്‍വ വിദ്യാർഥികൾ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.
നാലര പതിറ്റാണ്ടോളം അബൂദബി മലയാളി സമാജം രക്ഷാധികാരിയായ സണ്‍ റൈസ് ഉടമ ലൂയിസിന്, സമാജത്തില്‍ നടക്കുന്ന യോഗത്തില്‍ പുരസ്കാരം നല്‍കും.
അഹദ് വെട്ടൂര്‍ അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ അനുസ്മരണ യോഗത്തില്‍ അബൂദബി മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ലോക കേരള സഭാംഗങ്ങളായ മുരളി കളരിയില്‍, വടകര ബാബു, മുന്‍ സമാജം പ്രസിഡന്റുമാരായ യേശു ശീലന്‍, പള്ളിക്കല്‍ സുജായി, വി.ടി. ദാമോദരന്‍, ദശപുത്രന്‍, എ.എം. അന്‍സാര്‍, താഹിര്‍, അനൂപ് നമ്പ്യാര്‍, നാസര്‍, അബ്ദുല്ല സവാദ്, നാസര്‍ സെയ്ദ്, രഖിന് സോമന്, അനീഷ്, ടൈറ്റസ് ജോസഫ്, നിബു പേരറ്റില് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

