Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ...

ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്മാ​ർ​ട്ട്‌ ട്രാ​വ​ൽ പ​ദ്ധ​തി​ക്ക്​ അ​വാ​ർ​ഡ്

text_fields
bookmark_border
ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്മാ​ർ​ട്ട്‌ ട്രാ​വ​ൽ പ​ദ്ധ​തി​ക്ക്​ അ​വാ​ർ​ഡ്
cancel
camera_alt

ശൈ​ഖ്​ അ​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് ആ​ൽ മ​ക്തൂ​മി​ൽ​നി​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ ഉ​ദ്യോ​ഗ​സ്ഥ​ർ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങു​ന്നു

ദു​ബൈ: ലോ​ക​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യ ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ യാ​ത്ര​ക്കാ​രു​ടെ ക്ലി​യ​റ​ന്‍സ് പ്ര​ക്രി​യ സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള സ്മാ​ർ​ട്ട്‌ ട്രാ​വ​ൽ പ​ദ്ധ​തി​ക്ക് യു.​എ.​ഇ ഐ​ഡി​യാ​സ്-2023 അ​വാ​ർ​ഡ് ല​ഭി​ച്ചു. ദു​ബൈ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി പ്ര​സി​ഡ​ന്‍റും എ​മി​റേ​റ്റ്‌​സ് എ​യ​ർ​ലൈ​ൻ ചെ​യ​ർ​മാ​നും സി.​ഇ.​ഒ​യു​മാ​യ ശൈ​ഖ്​ അ​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് ആ​ൽ മ​ക്​​തൂ​മി​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് അ​വാ​ർ​ഡ്. പ​ത്താം അ​വാ​ർ​ഡ് പ​തി​പ്പി​ലെ ‘അ​തി​നൂ​ത​ന ആ​ശ​യ’​വി​ഭാ​ഗ​ത്തി​ലാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ദു​ബൈ പൊ​ലീ​സ് ഓ​ഫി​സേ​ഴ്സ് ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ ഗ​വ. വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും സം​ബ​ന്ധി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai AirportUAEAwardSmart Travel Program
News Summary - Award for Smart Travel Program at Dubai Airport
Next Story