Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആസ്റ്റര്‍...

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന്​ അപേക്ഷ ക്ഷണിച്ചു
cancel

ദു​ബൈ: ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത്കെ​യ​ര്‍, ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ് അ​വാ​ര്‍ഡി​ന്‍റെ മൂ​ന്നാം പ​തി​പ്പ് പ്ര​ഖ്യാ​പി​ച്ചു. ലോ​ക​മെ​മ്പാ​ടു​മു​ള്ള ര​ജി​സ്റ്റേ​ഡ് ന​ഴ്സു​മാ​ര്‍ക്ക് www.asterguardians.com ലൂ​ടെ നാ​മ​നി​ർ​ദേ​ശം സ​മ​ര്‍പ്പി​ക്കാം. ന​വം​ബ​ർ 15 ആ​ണ്​ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി. ന​ഴ്​​സു​മാ​ർ​ക്ക്​ അ​വ​രു​ടെ ഇ​ഷ്​​ട​ഭാ​ഷ​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഒ​രു പ്രൈ​മ​റി മേ​ഖ​ല​യി​ലും ര​ണ്ട് സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​ക​ളി​ലും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

രോ​ഗീ​പ​രി​ച​ര​ണം, ന​ഴ്‌​സി​ങ് ലീ​ഡ​ര്‍ഷി​പ്, ന​ഴ്സി​ങ് എ​ജു​ക്കേ​ഷ​ന്‍, സോ​ഷ്യ​ല്‍ അ​ല്ലെ​ങ്കി​ല്‍ ക​മ്യൂ​ണി​റ്റി സ​ര്‍വി​സ്, റി​സ​ര്‍ച്, ഇ​ന്ന​വേ​ഷ​ന്‍, ആ​രോ​ഗ്യ പ​രി​ച​ര​ണ മേ​ഖ​ല​യി​ലെ സം​രം​ഭ​ക​ത്വം എ​ന്നി​വ​യാ​ണ് സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​ക​ള്‍. സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ലെ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ക്കു​ന്ന​ത് ഓ​പ്ഷ​ന​ലാ​ണ്.

പ്ര​ഗ​ത്ഭ​രും വി​ദ​ഗ്ധ​രു​മാ​യ സ്വ​ത​ന്ത്ര പാ​ന​ല്‍ അ​ട​ങ്ങു​ന്ന ഗ്രാ​ന്‍ഡ് ജൂ​റി ല​ഭി​ച്ച അ​പേ​ക്ഷ​ക​ള്‍ അ​വ​ലോ​ക​നം ന​ട​ത്തി മി​ക​ച്ച 10 പേ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കും.

അ​ന്താ​രാ​ഷ്ട്ര ന​ഴ്സ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 2024 മേ​യി​ല്‍ അ​ന്തി​മ വി​ജ​യി​യെ പ്ര​ഖ്യാ​പി​ക്കും.

ആ​ഗോ​ള ന​ഴ്സി​ങ് സ​മൂ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളെ മി​ക​ച്ച രീ​തി​യി​ല്‍ അം​ഗീ​ക​രി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ര്‍ന്ന സ​മ്മാ​ന​ത്തു​ക​യു​ള്ള മു​ന്‍നി​ര അ​വാ​ര്‍ഡു​ക​ളി​ലൊ​ന്നാ​യി ആ​സ്റ്റ​ര്‍ ഗാ​ര്‍ഡി​യ​ന്‍സ് ഗ്ലോ​ബ​ല്‍ ന​ഴ്സി​ങ് അ​വാ​ര്‍ഡ് ഉ​യ​ര്‍ന്നു​വ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍ സ്ഥാ​പ​ക ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍ പ​റ​ഞ്ഞു. കെ​നി​യ​യി​ല്‍നി​ന്നു​ള്ള ന​ഴ്സ് അ​ന്ന ഖ​ബാ​ലെ ദു​ബെ​യാ​ണ് ആ​ദ്യ അ​വാ​ര്‍ഡ് നേ​ടി​യ​ത്. മോ​ണോ​ജെ​നി​ക് ഡ​യ​ബ​റ്റി​സ് രം​ഗ​ത്തെ പ്ര​ഗ​ത്ഭ​യാ​യ യു.​കെ​യി​ല്‍നി​ന്നു​ള്ള മാ​ര്‍ഗ​ര​റ്റ് ഹെ​ല​ന്‍ ഷെ​പ്പേ​ര്‍ഡി​നാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ അ​വാ​ർ​ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GlobalNursingApplicationAwardInvitedAster Guardians
News Summary - Applications are invited for Aster Guardians Global Nursing Award
Next Story