Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരണ്ട്​ മലയാളി...

രണ്ട്​ മലയാളി കുടുംബങ്ങളുമായി എമിറേറ്റ്​സ്​ വിമാനം കൊച്ചിയിൽ നി​ന്ന്​ ദുബൈയിലെത്തി

text_fields
bookmark_border
രണ്ട്​ മലയാളി കുടുംബങ്ങളുമായി എമിറേറ്റ്​സ്​ വിമാനം കൊച്ചിയിൽ നി​ന്ന്​ ദുബൈയിലെത്തി
cancel

ദുബൈ: യാത്രാ വിലക്ക്​ നീളുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വ്യവസായികൾ എമിറേറ്റ്​സ്​ വിമാനത്തിൽ യു.എ.ഇയിലേക്ക്​ ഒറ്റക്ക്​ പറന്നത്​ കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ, രണ്ട് മലയാളി​ കുടുംബങ്ങളുമായി എമിറേറ്റ്​സ്​ വിമാനം കൊച്ചിയിൽ നിന്ന്​ ദുബൈയിലെത്തിയിരിക്കുന്നു​. നാദാപുരം സ്വദേശി ഹഫ്​സയും നാല്​ മക്കളുമാണ്​ ആൾതിരക്കില്ലാത്ത എമിറേറ്റ്​സിൽ ദുബൈയിൽ പറന്നിറങ്ങിയത്​. കൊച്ചിയിൽ നിന്നുള്ള മറ്റൊരു കുടുംബവും ഇവർക്കൊപ്പമുണ്ടായിരുന്നു. 360 പേർക്ക്​ യാത്ര ചെയ്യാവുന്ന വിമാനത്തിലാണ്​ രണ്ട്​ കുടുംബങ്ങൾ മാത്രം എത്തിയത്​. ഞായറാഴ്​ച പുലർച്ചെ ഇന്ത്യൻ സമയം നാലിന്​ പുറപ്പെട്ട വിമാനം യു.എ.ഇ സമയം ആറിന്​ ദുബൈയിലെത്തി.

ജി.സി.സിയിലെ പ്രമുഖ കമ്പ്യൂട്ടർ സെയിൽസ്​ സ്​ഥാപനമായ അൽ ഇർഷാദ്​ കമ്പ്യൂ​േട്ടഴ്​സ് ചെയർമാനും​ മാനേജിങ്​ ഡയറക്​ടറുമായ യൂനുസ്​ ഹസ​ന്​ ലഭിച്ച ഗോൾഡൻ വിസയാണ്​ ഭാര്യക്കും മക്കൾക്കും തുണയായത്​. യു.എ.ഇയിലേക്ക്​ ഇന്ത്യക്കാർക്ക്​ യാത്രാവിലക്കുണ്ടെങ്കിലും ഗോൾഡൻ വിസയുള്ളവർക്ക്​ യാത്ര ചെയ്യാം. യൂനുസ്​ ഹസ​െൻറ സ്​പോൺസർഷിപ്പിൽ ഹഫ്​സക്കും മക്കളായ നിഹ്‌ല യൂനുസ്, നുജൂം യൂനുസ്, മുഹമ്മദ് ഹിലാൽ, മുഹമ്മദ് ഹാനി ഹംദാൻ എന്നിവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഹൃദ്യമായ സ്വീകരണമാണ്​ എമിറേറ്റ്​സ്​ ജീവനക്കാർ ഒരുക്കിയതെന്ന്​ നിഹ്​ല പറഞ്ഞു. പല തവണ എമിറേറ്റ്​സിൽ യാത്ര ചെയ്​തിട്ടുണ്ടെങ്കിലും ആദ്യമായാണ്​ ഇങ്ങനൊരു അനുഭവം. എക്കോണമി ക്ലാസിലായിരുന്നു യാത്രയെങ്കിലും ബിസിനസ്​ ക്ലാസ്​ ഉൾപെടെ ഏത്​ സീറ്റിൽ വേണമെങ്കിലും ഇരിക്കാൻ അവർ അനുവാദം നൽകി.


ഞങ്ങൾ ഓരോരുത്തരു​െട കാര്യങ്ങളും കൈകാര്യം ചെയ്യാൻ ഓരോ എയർഹോസ്​റ്റസുമാർ വീതമുണ്ടായിരുന്നു. ടെർമിനൽ വരെ അവർ അനുഗമിച്ചു. കോവിഡ്​ ടെസ്​റ്റെടുക്കാനും ഞങ്ങൾക്കൊപ്പം എത്തി. സാധാരണ എമിഗ്രേഷനിലെത്തിയാൽ ക്യൂ നിൽക്കണം. ഞങ്ങളോട്​ സീറ്റിലിരിക്കാൻ നിർദേശിച്ച​ ശേഷം അവർ തന്നെ പാസ്​പോർട്ട്​ വാങ്ങി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുകയായിരുന്നുവെന്നും നിഹ്​ല കൂട്ടിചേർത്തു.

നാദാപുരത്തു നിന്ന്​ നെടുമ്പാശേരി വിമാനത്താവളത്തിലെത്താൻ ഏറെ പ്രയാസപ്പെ​െട്ടന്ന്​ ഹഫ്​സ പറഞ്ഞു. ട്രിപ്പ്​ൾ ലോക്​ഡൗണായതിനാൽ വഴി നീളെ പൊലീസ്​ പരിശോധനയായിരുന്നു. ഏഴ്​ മണിക്കൂറിൽ തീരേണ്ട യാത്ര 12 മണിക്കൂറെടുത്താണ്​ കൊച്ചിയിലെത്തിയത്​. എങ്കിലും, വിമാനത്തിൽ കയറിയതോടെ ആശ്വാസമായി. ഗോൾഡൻ വിസ നൽകിയ യു.എ.ഇ സർക്കാരി​െൻറ അനുഭാവപൂർണമായ പരിഗണനയാണ്​ തങ്ങൾക്ക്​ യാത്രയൊരുക്കിയതെന്നും യു.എ.ഇ ഭരണകൂടത്തോ​ട്​ നന്ദി രേഖപ്പെടുത്തുന്നുവെന്നും ഹഫ്​സ കൂട്ടിചേർത്തു.

1.80 ലക്ഷം രൂപയാണ്​ അഞ്ച്​ പേരുടെ ടിക്കറ്റിനായി ചെലവായത്​. എമിറേറ്റ്​സ്​ മാത്രമാണ്​ നിലവിൽ ഇത്തരമൊരു സൗകര്യമൊരുക്കുന്നത്​. കോഴിക്കോട്​, കണ്ണൂർ വിമാനത്താവളങ്ങളില നിന്ന്​ എമിറേറ്റ്​സ്​ ഇല്ലാത്തതിനാലാണ്​ കൊച്ചിയിൽ നിന്ന്​ യാത്ര ചെയ്യേണ്ടി വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai-kochiEmirates
Next Story