അക്ഷരജാലകം പി.എന്‍. പണിക്കര്‍ അവാര്‍ഡ് സമ്മാനിച്ചു
text_fieldsഅക്ഷരജാലകം പി.എന്‍. പണിക്കര്‍ അവാര്‍ഡ് ജാഫര്‍ കുറ്റിക്കോടിന് സമ്മാനിക്കുന്നു
അബൂദബി: സാംസ്‌കാരിക കൂട്ടായ്മയായ ‘അക്ഷരജാലകം’ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പി.എന്‍. പണിക്കര്‍ അവാര്‍ഡ് സാഹിത്യപ്രവര്‍ത്തകനും പാലക്കാട് ഷൊര്‍ണൂര്‍ കുറ്റിക്കോട് സ്വദേശിയുമായ ജാഫര്‍ കുറ്റിക്കോടിന് സമ്മാനിച്ചു. പ്രവാസലോകത്തെ മലയാളികള്‍ക്കിടയില്‍ വായനശീലം വളര്‍ത്തുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം. ഹിദായത്തുള്ള പറപ്പൂര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഹാഷിം ആറങ്ങാടി അധ്യക്ഷത വഹിച്ചു.
സാംസ്‌കാരിക പ്രവര്‍ത്തകരായ വി.പി.കെ. അബ്ദുല്ല, സഫറുള്ള പാലപ്പെട്ടി, അഷ്‌റഫ് പൊന്നാനി എന്നിവര്‍ ചേര്‍ന്ന് പതിനായിരം രൂപ വിലവരുന്ന പുസ്തകങ്ങളും ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചു. ഇരുപത് വര്‍ഷമായി അബൂദബിയില്‍ പ്രവാസിയായ ജാഫര്‍ കുറ്റിക്കോട് മറുപടിപ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

