Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​മാ​ന​ത്താ​വ​ളം...

വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു; എ​മി​റേ​റ്റ്​​സ്​ 13 മ​ണി​ക്കൂ​റി​ന്​ ശേ​ഷം തി​രി​ച്ചി​റ​ക്കി

text_fields
bookmark_border
വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു; എ​മി​റേ​റ്റ്​​സ്​ 13 മ​ണി​ക്കൂ​റി​ന്​ ശേ​ഷം തി​രി​ച്ചി​റ​ക്കി
cancel

ദു​ബൈ: ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ന്യൂ​സി​ല​ൻ​ഡി​ലെ ഓ​ക്​​ല​ൻ​ഡി​ലേ​ക്ക്​ പ​റ​ന്ന എ​മി​റേ​റ്റ്​​സ്​ വി​മാ​നം 13 മ​ണി​ക്കൂ​ർ യാ​ത്ര​ക്കു​ശേ​ഷം തി​രി​ച്ചി​റ​ക്കി. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ ഓ​ക്​​ല​ൻ​ഡ്​ വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​താ​ണ്​ വി​മാ​നം തി​രി​ച്ചി​റ​ക്കാ​ൻ കാ​ര​ണം.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30നാ​ണ്​ എ​മി​റേ​​റ്റ്​​സി​ന്‍റെ ഇ.​കെ 448 വി​മാ​നം ഓ​ക്​​ല​ൻ​ഡി​ലേ​ക്ക്​ പ​റ​ന്ന​ത്. എ​ന്നാ​ൽ, ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന്​ വെ​ള്ള​പ്പൊ​ക്ക​വും മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ച​തോ​ടെ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് വി​മാ​ന​ത്താ​വ​ളം അ​ട​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ, പാ​തി​വ​ഴി​യി​ൽ യാ​ത്ര മ​തി​യാ​ക്കി തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ, ഞാ​യ​റാ​ഴ്ച ഓ​ക്​​ല​ൻ​ഡി​ൽ​നി​ന്ന്​ ദു​ബൈ​യി​ലേ​ക്കു​ള്ള വി​മാ​ന​വും റ​ദ്ധാ​ക്കി. എ​മി​റേ​റ്റ്​​സി​ന്‍റെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ സ​ർ​വി​സു​ക​ളി​ലൊ​ന്നാ​ണി​ത്. 14,200 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള ഓ​ക്​​ല​ൻ​ഡി​ലെ​ത്ത​ണ​മെ​ങ്കി​ൽ 16 മ​ണി​ക്കൂ​ർ യാ​ത്ര വേ​ണം. ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ നോ​ൺ സ്​​റ്റോ​പ് ക​മേ​ഴ്​​സ്യ​ൽ വി​മാ​ന സ​ർ​വി​സാ​ണി​ത്. അ​തേ​സ​മ​യം, തി​ങ്ക​ളാ​ഴ്​​ച പു​റ​പ്പെ​ടേ​ണ്ട ഓ​ക്​​ല​ൻ​ഡ്​ വി​മാ​നം മു​ട​ക്ക​മി​ല്ലാ​തെ സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AirportflightEmiratesreschedule
News Summary - Airport closed; Emirates rescheduled the flight
Next Story