Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅധിക ബാഗേജിന് ഇളവുമായി...

അധിക ബാഗേജിന് ഇളവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

text_fields
bookmark_border
representative image
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

ദുബൈ: ഗൾഫിൽ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് അഞ്ച് കിലോ/പത്ത് കിലോ അധിക ചെക്ക് ഇൻ ബാഗേജ് കുറഞ്ഞ നിരക്കിൽ മുൻകൂർ ബുക്ക് ചെയ്യാൻ അവസരമൊരുക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. ജനുവരി 16നും മാർച്ച് 10നും ഇടയിൽ ബഹ്‌റൈൻ, കുവൈത്ത്​, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർക്കാണ് ഈ ഓഫർ. ജനുവരി 31നകം എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് ബുക്കിങ്​ ചാനലുകൾ എന്നിവയിലൂടെ ടിക്കറ്റെടുക്കുന്നവർക്ക് ഈ ഓഫർ ലഭിക്കും.

യു.എ.ഇ (2ദിർഹം), ബഹ്‌റൈൻ(0.2ദിനാർ), കുവൈത്ത്​(0.2ദിനാർ), ഒമാൻ (0.2റിയാൽ), ഖത്തർ (1റിയാൽ), സൗദി അറേബ്യ (2റിയാൽ) എന്നീ നിരക്കുകളിൽ അഞ്ച് കിലോയും പത്ത് കിലോയും അധിക ബാഗേജുകൾ ബുക്ക് ചെയ്യാം. എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് ഫ്‌ളെക്‌സ്, എക്‌സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ ഓഫർ ലഭ്യമാണ്.

നിലവിൽ ഈ സെക്ടറുകളിൽ എക്‌സ്പ്രസ് ലൈറ്റ് ഒഴികെയുള്ള മറ്റെല്ലാ വിഭാഗങ്ങളിലും 30 കിലോ ചെക്ക് ഇൻ ബാഗേജാണ് എയർ ഇന്ത്യ എക്‌സ്പ്രസ് അനുവദിക്കുന്നത്. 10 കിലോ അധിക ബാഗേജ് കൂടി ഓഫർ നിരക്കിൽ ലഭിക്കുന്നതിനാൽ ഇപ്പോൾ നാട്ടിലേക്കുള്ള യാത്രകളിൽ 40 കിലോ വരെ ചെക്ക്-ഇൻ ബാഗേജ് കൊണ്ടുവരാനുള്ള അവസരമാണ് പ്രവാസികൾക്ക് ലഭിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight serviceair India ExpressBaggage allowance
News Summary - Air India Express with excess baggage allowance
Next Story