Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസികളുടെ...

പ്രവാസികളുടെ കാത്തിരിപ്പ്​ നീളുന്നു; ഗൾഫിൽനിന്ന്​ ആ​ളെ കൊണ്ടുപോകാൻ അറിയിപ്പ്​ ലഭിച്ചിട്ടില്ലെന്ന്​ എയർ ഇന്ത്യ

text_fields
bookmark_border
പ്രവാസികളുടെ കാത്തിരിപ്പ്​ നീളുന്നു; ഗൾഫിൽനിന്ന്​ ആ​ളെ കൊണ്ടുപോകാൻ അറിയിപ്പ്​ ലഭിച്ചിട്ടില്ലെന്ന്​ എയർ ഇന്ത്യ
cancel

ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ അടിയന്തിരമായി നാട്ടിലെത്തിക്കണമെന്ന ആവശ്യം മുറുകു​േമ ്പാഴും മെയ്​ 31 വരെ സർവിസ്​ നടത്തില്ലെന്ന്​ വ്യക്​തമാക്കി ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ. സർവിസ് ​ റദ്ദാക്കൽ ​മെയ്​ 31 ദീർഘിപ്പിച്ച എയര്‍ ഇന്ത്യ ജൂണ്‍ ഒന്ന്​ മുതലാണ് ഗള്‍ഫ് രാജ്യങ്ങളിലേക്കടക്കമുള്ള രാജ്യാന് തര വിമാന ടിക്കറ്റ് ബുക്കിങ്​ ആരംഭിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്​സ്​പ്രസും അന്ന്​ മുതലുള്ള സർവിസുകളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. എന്നാൽ, ആഭ്യന്തര സർവിസ് മെയ്​ നാല്​ മുതൽ ആരംഭിക്കും.

കോവിഡ്-19 വൈറസ് ബാധ ആദ്യം റിപ്പോർട്ട്​ ചെയ്യപ്പെട്ട ചൈനയിലെ വുഹാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ പ്രത്യേക വിമാനത്തില്‍ എത്തിച്ചത്​ എയർ ഇന്ത്യയാണ്​. കോവിഡ്​ പ്രതിരോധ പ്രയത്​നങ്ങളുടെ ഭാഗമായി മറ്റു പല ഒാപ്പറേഷനുകളും നടത്തിയിരുന്നു. എന്നാൽ, എയർ ഇന്ത്യയുടെ നിലനിൽപ്പിന്​ തന്നെ കരുത്തുപകരുന്ന ഗൾഫ്​ മേഖലയിലെ ഇന്ത്യക്കാരെ കണ്ടില്ലെന്ന്​ നടിക്കുകയാണ്​ എന്ന അസംതൃപ്​തി പ്രവാസികൾക്കിടയിൽ ശക്​തമാണ്​.

ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന്​ നിരവധി രാജ്യങ്ങള്‍ പ്രത്യേക വിമാനങ്ങളില്‍ തങ്ങളുടെ പൗരന്‍മാരെ നാടുകളിലേക്ക് കൊണ്ടുപോയിരുന്നു. സംസ്​ഥാനങ്ങളോട്​ സജ്ജമാകാൻ കേന്ദ്രം ആവശ്യപ്പെട്ടുവെന്നും വൈകാതെ ഗൾഫ്​ രാജ്യങ്ങളിൽനിന്ന്​ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ വിമാനങ്ങൾ പറക്കുമെന്നും ചില കേന്ദ്രങ്ങൾ അനൗദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു.

എന്നാൽ, ഇന്ത്യക്കാരെ കൊണ്ടുപോകാൻ പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല എന്നാണ്​ എയർ ഇന്ത്യ വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം, ഇന്ത്യ സർക്കാർ അനുമതി നൽകുകയാണെങ്കിൽ ഏത്​ സമയവും ഇന്ത്യക്കാരുമായി പറക്കാൻ തയാറാണെന്ന്​ യു.എ.ഇയിലെ വിമാനക്കമ്പനികളായ എമിറേറ്റ്​സ്​, ഫ്ലൈദുബൈ, ഇത്തിഹാദ്​, എയർ അറേബ്യ എന്നിവ സന്നദ്ധത അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiagulf newsflight service
News Summary - air india did not get any instructions to get back indians
Next Story