കെ.ആർ. നസ്റുദ്ദീൻ ദാരിമി അനുസ്മരണ മജ്ലിസ്
text_fieldsകെ.ആർ. നസ്റുദ്ദീൻ ദാരിമി അനുസ്മരണ സമ്മേളനം ഉസ്മാൻ സഖാഫി തിരുവത്ര ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: തൃശൂർ പെരിഞ്ഞനം ജാമിഅ: മഹ്മൂദിയ്യയുടെ സ്ഥാപകനും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ.ആർ. നസ്റുദ്ദീൻ ദാരിമിയുടെ ആറാം അനുസ്മരണവും ദുആ സംഗമവും നടത്തി. വിവിധ എമിറേറ്റുകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു. അനുസ്മരണ സമ്മേളനം ഉസ്മാൻ സഖാഫി തിരുവത്ര ഉദ്ഘാടനം ചെയ്തു.
കെ.ആർ. നസ്റുദ്ദീൻ ദാരിമിയുടെ ആത്മസമർപ്പണവും എളിമയും നിറഞ്ഞ ജീവിതവും ദീർഘവീക്ഷണവും നിസ്വാർഥ സേവനവുമെല്ലാം പുതിയ തലമുറക്ക് എന്നും പ്രചോദനമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.
അബ്ദുന്നാസർ ഇർഫാനി കരേക്കാട് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് അൻവരി കാഞ്ഞിരക്കോട് പ്രസംഗിച്ചു. ബുർദ ആലാപനത്തിന് മുഹമ്മദ് അജ്മൽ സഖാഫി തവനൂർ, മുഹമ്മദ് ഷുറൈഹ് സഅദി പുലാമന്തോൾ, ഹാഫിള് സ്വാലിഹ് എന്നിവർ നേതൃത്വം നൽകി. യു.കെ.എം. ബഷീർ പത്തായക്കാട് സ്വാഗതവും സൈതലവി സൈനി അൽ മഹ്മൂദി നന്ദിയും പറഞ്ഞു .
ഹകീം വിളക്കയിൽ, അയ്യുബ് ഹാജി കൽപകഞ്ചേരി, സെയ്തുമുഹമ്മദ് ഹാജി കടവല്ലൂർ, ഷംസുദ്ദീൻ ഹാജി അന്തിക്കാട്, അബ്ദുലത്തീഫ് ഹാജി തിരുവത്ര, സലാം ഇർഫാനി കുനിയിൽ, കെ.എ. അൻവർ കൈപ്പമംഗലം, ഹഫീസ് മൂന്നുപീടിക, പി.ബി. അൻവർ, അബ്ദു റസാഖ് വടക്കേക്കാട്, ശൗക്കത്ത് വെൻമനാട്, ഷാജി ഖാലിദ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

