You are here

63 ചെ​ക്ക് പോ​സ്​​റ്റു​ക​ളുമായി  ദു​ബൈ പൊ​ലീ​സ് 

08:11 AM
23/05/2020
ദു​ബൈ: കോ​വി​ഡ് -19 പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും മു​ൻ​ക​രു​ത​ൽ-​പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ ന​ട​പ്പാ​ക്കു​ന്ന​തി​നു​മാ​യി എ​മി​റേ​റ്റി​ലു​ട​നീ​ളം ശ​ക്ത​മാ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ദു​ബൈ പൊ​ലീ​സ്.  എ​മി​റേ​റ്റി​ലു​ട​നീ​ളം 500 പ​ട്രോ​ളി​ങ്​ സം​ഘ​ത്തെ വി​ന്യ​സി​ക്കു​ക​യും 63 ചെ​ക്ക്‌​പോ​സ്​​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​താ​യി ദു​ബൈ പൊ​ലീ​സ് മേ​ധാ​വി ല​ഫ്റ്റ​ന​ൻ​റ് ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മെ​റി അ​റി​യി​ച്ചു. 
ഈ​ദു​ൽ ഫി​ത്​​റി‍​െൻറ ഭാ​ഗ​മാ​യു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത വെ​ർ​ച്വ​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 
റ​ഡാ​റു​ക​ളും നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും ഉ​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചാ​ണ് പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​ത്. പൊ​തു​വെ കു​റ​ച്ച് അ​ശ്ര​ദ്ധ​രാ​യ നി​യ​മ​ലം​ഘ​ക​ർ ഒ​ഴി​കെ ദു​ബൈ സ​മൂ​ഹം മു​ഴു​വ​നാ​യും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ നൂ​റു​ശ​ത​മാ​നം പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​മാ​ണ് പി​ഴ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് നാ​നാ​വി​ധ സ​ന്നാ​ഹ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന രാ​ജ്യ​ത്ത്, കൂ​ടു​ത​ൽ യു​വാ​ക്ക​ളെ സം​ഘ​ടി​പ്പി​ക്കാ​ൻ നൂ​ത​നാ​ശ​യ​വു​മാ​യി ദു​ബൈ പൊ​ലീ​സ് രൂ​പ​ക​ൽ​പ​ന ചെ​യ്ത  ‘റൈ​ഡ് വി​ത്ത് ദു​ബൈ ബൈ​ക്കേ​ഴ്‌​സ് യൂ​നി​റ്റ്’ എ​ന്ന സം​രം​ഭ​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കൊ​റോ​ണ വൈ​റ​സി​ൽ​നി​ന്ന് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ചേ​രാ​വു​ന്ന സം​രം​ഭ​മാ​ണ് ബൈ​ക്ക് യൂ​നി​റ്റ്.  
ദു​ബൈ പൊ​ലീ​സ്  ക്രി​മി​ന​ൽ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മ​െൻറ്​ (സി.​ഐ.​ഡി) ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കേ​ണ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​ലി​യാ​ണ് ഇൗ ​നൂ​ത​ന​മാ​യ സം​രം​ഭ​ത്തി​ന് പി​ന്നി​ൽ. ഈ​യാ​ഴ്ച ആ​രം​ഭി​ച്ച ദു​ബൈ പൊ​ലീ​സ് ബൈ​ക്കേ​ഴ്​​സ്​ യൂ​നി​റ്റ് സം​രം​ഭ​ത്തി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച്  5300ൽ​പ​രം പേ​രി​ൽ നി​ന്നാ​ണ് പൊ​ലീ​സി​ന് അ​പേ​ക്ഷ ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ൽ മെ​റി ചൂ​ണ്ടി​ക്കാ​ട്ടി. വെ​റും നാ​ലു​ദി​വ​സം കൊ​ണ്ടാ​ണ് 21 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പൗ​ര​ന്മാ​രി​ൽ​നി​ന്നാ​യി 5300ഒാ​ളം അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചി​രി​ക്കു​ന്ന​ത് -അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തി‍​െൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ആ​ളു​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും മാ​സ്ക്കു​ക​ൾ പോ​ലു​ള്ള സം​ര​ക്ഷ​ണ ക​വ​ച​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ സൈ​ക്കി​ളി​ൽ ദു​ബൈ​യി​ലെ തെ​രു​വു​ക​ളി​ൽ പ​ട്രോ​ളി​ങ്​ ന​ട​ത്തു​ന്ന​താ​ണ് പ​ദ്ധ​തി. ജെ.​ബി.​ആ​ർ, അ​റേ​ബ്യ​ൻ റാ​ഞ്ചു​ക​ൾ, സി​റ്റി വോ​ക്ക്, ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ബൊ​ളി​വാ​ർ​ഡ്, ദു​ബൈ അ​ൽ ഖ​വാ​നീ​ജ് മേ​ഖ​ല​ക​ളി​ലാ​ണ് തു​ട​ക്ക​ത്തി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ സൈ​ക്കി​ൾ പ​ട്രോ​ളി​ങ്​ ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മ​റ്റു വ​കു​പ്പു​ക​ളു​മാ​യി 46 ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും അ​ക്ക​മ​ഡേ​ഷ​നു​ക​ളി​ലു​മാ​യി ഏ​ഴ് ദ​ശ​ല​ക്ഷം ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ ഇ​തി​ന​കം ദു​ബൈ പൊ​ലീ​സ് വി​ത​ര​ണം ന​ട​ത്തി​യ​താ​യും അ​ൽ മെ​റി വെ​ളി​പ്പെ​ടു​ത്തി. 
നാ​യി​ഫി​ലെ 1200ല​ധി​കം സ്വ​ർ​ണ സ്​​റ്റോ​റു​ക​ളു​ടെ ഉ​ട​മ​ക​ൾ​ക്ക് എ​മി​റേ​റ്റി​ലെ സു​ര​ക്ഷ ന​ട​പ​ടി​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് അ​ൽ മെ​റി പ​റ​ഞ്ഞു. ഈ​ദു​ൽ ഫി​ത്​​ർ ആ​ഘോ​ഷ​ത്തി​നി​ടെ കൊ​റോ​ണ വൈ​റ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​നും സു​ര​ക്ഷ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​നും മു​ഴു​വ​ൻ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും സ​ന്ദ​ർ​ശ​ക​രും സ​മ്പൂ​ർ​ണ​മാ​യ സ​ഹ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും അ​ൽ മെ​റി അ​ഭ്യ​ർ​ഥി​ച്ചു.
 
Loading...
COMMENTS