You are here

ഫെഡ്​ എക്​സ​്​പ്രസ്​  ഇല്ലാതെ ദുബൈ ഒാപൺ

08:11 AM
21/02/2020
റോ​ജ​ർ ഫെ​ഡ​റ​ർ
ദു​ബൈ: ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ഒാ​പ​ൺ ടെ​ന്നി​സ്​ ടൂ​ർ​ണ​മ​െൻറി​ന്​ നി​രാ​ശ​യാ​യി റോ​ജ​ർ ഫെ​ഡ​റ​റി​​െൻറ പി​ന്മാ​റ്റം. പ​രി​ക്കു​ മൂ​ലം ക​ളി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഫെ​ഡ​റ​ർ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ അ​റി​യി​ച്ച​ത്. ദു​ബൈ ഒാ​പ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ കി​രീ​ടം നേ​ടി​യ താ​ര​മാ​ണ്​ ഫെ​ഡ​റ​ർ. ക​ളി​ച്ച പ​ത്ത്​ ടൂ​ർ​ണ​മ​െൻറി​ൽ എ​ട്ടി​ലും ഫൈ​ന​ലി​ൽ എ​ത്തു​ക​യും അ​ഞ്ചി​ലും ക​പ്പ​ടി​ക്കു​ക​യും ചെ​യ്​​തു. തു​ട​ർ​ച്ച​യാ​യ മൂ​ന്നു ത​വ​ണ കി​രീ​ടം നേ​ടി​യ റെ​ക്കോ​ഡും നി​ല​വി​ലെ ചാ​മ്പ്യ​നാ​യ ഫെ​ഡ​റ​റ​റി​ന്​ ത​ന്നെ​യാ​ണ്. 
വ​ല​തു കാ​ൽ​മു​ട്ടി​േ​ന​റ്റ പ​രി​ക്കാ​ണ്​ ഫെ​ഡ​റ​ർ​ക്ക്​ തി​രി​ച്ച​ടി​യാ​യ​ത്. ദു​ബൈ ഒാ​പ​ൺ മാ​ത്ര​മ​ല്ല, ഇ​തി​ന്​ പി​ന്നാ​ലെ ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ വെ​ൽ​സ്, ബോ​ഗോ​ട്ട, മി​യാ​മി ഒാ​പ​ൺ, ഫ്ര​ഞ്ച്​ ഒാ​പ​ൺ എ​ന്നി​വ ​അ​ദ്ദേ​ഹ​ത്തി​ന്​ ന​ഷ്​​ട​മാ​വും. പ​രി​ക്കി​നെ തു​ട​ർ​ന്ന്​ ബു​ധ​നാ​ഴ്​​ച ഫെ​ഡ​റ​ർ സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ൽ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യി​രു​ന്നു. ഇ​തി​നു​ ശേ​ഷം ഡോ​ക്​​ട​ർ​മാ​ർ വി​ശ്ര​മം നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. കാ​ത്തി​രി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ർ​ട്ടി​ൽ ഉ​ട​ൻ ക​​ണ്ടു​മു​ട്ടാ​മെ​ന്നും ഫെ​ഡ​റ​ർ ട്വീ​റ്റ്​ ചെ​യ്​​തു. 
ഫെ​ബ്രു​വ​രി 24 മു​ത​ലാ​ണ്​ ദു​ബൈ ഒാ​പ​ണി​​െൻറ പു​രു​ഷ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം നൊ​വ​ക്​ ദ്യോ​കോ​വി​ച്ച്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ത്സ​രി​ക്കു​ന്നു​ണ്ട്. 
ഫെ​ഡ​റ​ർ-​ദ്യോ​കോ പോ​രാ​ട്ടം കാ​ത്തി​രു​ന്ന​വ​രെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണ്​ ഫെഡററി​​െൻറ പിന്മാറ്റം.  
 
Loading...
COMMENTS