You are here

ദുബൈ ഓടിക്കയറിയത് പുതുചരിത്രത്തിലേക്ക്  

ആ​വേ​ശ​മാ​യി മാ​റി​യ ദു​ബൈ റ​ൺ 30x30 മ​ത്സ​ര​ത്തി​ൽ​നി​ന്ന്
ദു​ബൈ: മി​ക​ച്ച ആ​രോ​ഗ്യ​ത്തി​ലേ​ക്ക് ഓ​ടി​യ​ടു​ക്കാ​ൻ ദു​ബൈ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്​​തൂം ന​ൽ​കി​യ ആ​ഹ്വാ​നം അ​ക്ഷ​രം​പ്ര​തി അ​നു​സ​രി​ച്ച് ദു​ബൈ റ​ണ്ണി​ന് ഒ​ഴു​കി​യെ​ത്തി​യ​ത് പ​തി​നാ​യി​ര​ങ്ങ​ൾ. ഇ​ട​വേ​ള​ക​ളി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ ഇ​ര​മ്പി​യാ​ർ​ക്കു​ന്ന ശൈ​ഖ് സാ​യി​ദ് റോ​ഡി​ൽ ക​ട​ലി​ര​മ്പം​പോ​ലെ കാ​യി​ക​പ്രേ​മി​ക​ൾ കു​തി​പ്പ് ന​ട​ത്തി​യ​പ്പോ​ൾ ദു​ബൈ ന​ഗ​രം കാ​യി​ക​ലോ​ക​ത്ത് എ​ഴു​തി​ച്ചേ​ർ​ത്ത​ത്  മ​റ്റൊ​രു ച​രി​തം. ആ​വേ​ശ​ത്തോ​ടെ ആ​രോ​ഗ്യ​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ക്കാ​ൻ ദു​ബൈ ന​ഗ​ര​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ഫി​റ്റ്ന​സ് ച​ല​ഞ്ചി​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ദു​ബൈ റ​ൺ 30x30 യ​ഥാ​ർ​ഥ​ത്തി​ൽ അ​ത്​​ല​റ്റു​ക​ളു​ടെ​യും കാ​യി​ക​പ്രേ​മി​ക​ളു​ടെ​യും  ഉ​ത്സ​വ​മാ​യി മാ​റി. ലോ​ക​ത്തി​ലെ​ത്ത​ന്നെ തി​ര​ക്കു​പി​ടി​ച്ച പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നാ​യ ശൈ​ഖ് സാ​യി​ദ് റോ​ഡ് പൂ​ർ​ണ​മാ​യും അ​ട​ച്ചാ​ണ് ദു​ബൈ റ​ണ്ണി​ന് സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്. നി​ല​ക്കാ​തെ വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡ് പൂ​ർ​ണ​മാ​യും അ​ത്​​ല​റ്റു​ക​ളും കാ​യി​ക​പ്രേ​മി​ക​ളും കൈ​യ​ട​ക്കി​യ​ത് ദു​ബൈ ന​ഗ​ര​ത്തി​ന് പു​തു​മ​യാ​ർ​ന്ന ആ​ദ്യ കാ​ഴ്ച​യാ​യി. 
അ​ഞ്ച് കി​ലോ​മീ​റ്റ​ർ ഫ​ൺ റ​ണ്ണും 10 കി.​മീ ഓ​ട്ട​മ​ത്സ​ര​വും വേ​ൾ​ഡ് ട്രേ​ഡ് സ​െൻറ​റി​ൽ​നി​ന്ന് കാ​ല​ത്ത് 6.30നു​ത​ന്നെ തു​ട​ങ്ങി. കി​രീ​ടാ​വ​കാ​ശി​യും ദു​ബൈ എ​ക്സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ത​ന്നെ മു​ന്നി​ൽ​നി​ന്ന് ന​യി​ച്ച​പ്പോ​ൾ, രാ​ജ്യ​ങ്ങ​ളു​ടെ​യും ഭാ​ഷ​ക​ളു​ടെ​യും പ്രാ​യ​ത്തി​െൻറ​യും അ​തി​ർ​വ​ര​മ്പു​ക​ൾ മാ​യ്ച്ച വ​ലി​യൊ​രു ജ​ന​സ​ഞ്ച​യം പി​ന്നാ​ലെ കു​തി​ച്ചു; മി​ക​ച്ച ആ​രോ​ഗ്യം എ​ന്ന ഒ​രൊ​റ്റ മ​ന്ത്ര​ത്തോ​ടെ. പ്രാ​യ​മാ​യ​വ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ട്ട വ​ലി​യ ജ​ന​ക്കൂ​ട്ട​ത്തി​നൊ​പ്പം ത​ള​രാ​ത്ത ആ​വേ​ശ​ത്തോ​ടെ അ​വ​സാ​ന ലാ​പ് വ​രെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ അ​ത്​​ല​റ്റു​ക​ൾ അ​ണി​നി​ര​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. 
മ​ത്സ​ര​ത്തി​െൻറ ര​ണ്ട് റൂ​ട്ടു​ക​ളും ദു​ബൈ വേ​ൾ​ഡ് ട്രേ​ഡ് സ​െൻറ​റി​ൽ​നി​ന്നു​ത​ന്നെ​യാ​ണ് തു​ട​ങ്ങി​യ​ത്. 10 കി​ലോ​മീ​റ്റ​ർ ഓ​ട്ടം ഫി​നാ​ൻ​ഷ്യ​ൽ സ​െൻറ​ർ റോ​ഡു​വ​ഴി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ബോ​ളി​വാ​ർ​ഡി​ലൂ​ടെ ക​ട​ന്നു​പോ​യി ഹാ​പ്പി​നെ​സ് സ്ട്രീ​റ്റ് പി​ന്നി​ട്ട് വേ​ൾ​ഡ് ട്രേ​ഡ് സ​െൻറ​റി​ൽ അ​വ​സാ​നി​ച്ചു. ഡി.​ഐ.​എ​ഫ്.​സി​യു​ടെ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ ക​ട​ന്ന് മു​ടി​പ്പി​ൻ വ​ള​വ് തി​രി​ഞ്ഞ് എ​മി​റേ​റ്റ്‌​സ് ട​വ​ർ വ​ഴി ക​ട​ന്നു​പോ​യി ഹാ​പ്പി​നെ​സ് സ്ട്രീ​റ്റി​ലൂ​ടെ​യാ​ണ് വേ​ൾ​ഡ് ട്രേ​ഡ് സ​െൻറ​റി​ൽ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ഫ​ൺ റ​ൺ ഫി​നി​ഷ് ചെ​യ്ത​ത്. 
80 മി​നി​റ്റ്​ കൊ​ണ്ട്​ 10 കി.​മീ റ​ൺ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും മി​ക്ക​വ​രും 60 മി​നി​റ്റ്​ കൊ​ണ്ടു​ത​ന്നെ വി​ജ​യാ​ര​വ​ത്തോ​ടെ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി. ഒാ​രോ​രു​ത്ത​രും എ​ടു​ക്കു​ന്ന സ​മ​യം കൃ​ത്യ​ത​യോ​ടെ രേ​ഖ​പ്പെ​ടു​ത്താ​ൻ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വ​ലി​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ട്രാ​ക്കി​ലു​ട​നീ​ളം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ഓ​രോ ലാ​പ് പി​ന്നി​ടു​മ്പോ​ഴും ചെ​സ്​​റ്റ്​ ന​മ്പ​ർ കാ​ർ​ഡി​ൽ പ​തി​ച്ചി​രി​ക്കു​ന്ന ബാ​ർ​കോ​ഡ് റീ​ഡ് ചെ​യ്യു​ക വ​ഴി​യാ​ണ് ഇ​ത് സാ​ധ്യ​മാ​ക്കി​യ​ത്. ല​ക്ഷ്യം താ​ണ്ടാ​നെ​ടു​ത്ത കൃ​ത്യ​ത​യാ​ർ​ന്ന സ​മ​യം വെ​ബ്സൈ​റ്റ് വ​ഴി മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് അ​റി​യാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്. 
ശൈ​ഖ് സാ​യി​ദ് റോ​ഡി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കി മ​ത്സ​ര ട്രാ​ക്ക് സ​ജ്ജീ​ക​രി​ച്ച​പ്പോ​ൾ, റ​ണ്ണി​നെ​ത്തു​ന്ന കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​യി​രു​ന്നു ദു​ബൈ ഫി​റ്റ്ന​സ്​ ച​ല​ഞ്ച് അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രു​ന്ന​ത്. മെ​ട്രോ സ​ർ​വി​സ് പ​തി​വി​നു വി​പ​രീ​ത​മാ​യി പു​ല​ർ​ച്ച 4.30നു​ത​ന്നെ ഓ​ടി​ത്തു​ട​ങ്ങി​യി​രു​ന്നു. നി​ര​വ​ധി ബ​സു​ക​ൾ ഷ​ട്ട്ൽ സ​ർ​വി​സും ന​ട​ത്തി. 
കൂ​ടാ​തെ 7400ൽ​പ​രം സൗ​ജ​ന്യ പാ​ർ​ക്കി​ങ് ഇ​ട​ങ്ങ​ളു​മൊ​രു​ക്കി കാ​ത്തി​രു​ന്ന സം​ഘാ​ട​ക​രെ അ​ത്യ​ധി​കം അ​മ്പ​ര​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ജ​ന​ക്കൂ​ട്ടം ഒ​ഴു​കി​യെ​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ളാ​ൽ നി​റ​ഞ്ഞു​മാ​ത്രം ക​ണ്ടി​രു​ന്ന ശൈ​ഖ് സാ​യി​ദ് റോ​ഡ് ആ​ദ്യ​മാ​യി വി​ജ​ന​മാ​യ അ​ത്യ​പൂ​ർ​വ കാ​ഴ്ച​യും കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യാ​ണ് പ​ല​രും മ​
ട​ങ്ങി​യ​ത്. 
10 കി​ലോ​മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ വ​നി​താ വി​ഭാ​ഗ​ത്തി​ൽ റ​ഫ്ര​ഫ് മു​ഹ​മ്മ​ദ് ഒ​ന്നാ​മ​തെ​ത്തി. ഫ​നോ​സ് ടെ​കി ര​ണ്ടും ജോ​യ്സ് ബ​ല്ലേ ബാ​ക്കോ മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. പു​രു​ഷ​ന്മാ​രി​ൽ സാ​മി​ർ ജൗ​ഹ​റാ​ണ് ആ​ദ്യ​മാ​യി ഫി​നി​ഷ് ചെ​യ്ത​ത്. 
ര​ണ്ടാ​മ​താ​യി അ​നു​വ​ർ അ​ൽ ഗൗ​സും  മൂ​ന്നാ​മ​താ​യി മു​ഹ​മ്മ​ദ് മി​റ​യും ഓ​ടി​യെ​ത്തി. ര​ണ്ടു​ല​ക്ഷം ദി​ർ​ഹ​മി​െൻറ സ​മ്മാ​ന​ങ്ങ​ളാ​ണ് വി​ജ​യി​ക​ൾ​ക്ക് ന​ൽ​കി​യ​ത്.
 
Loading...
COMMENTS