You are here

ഫെഡറൽ നാഷനൽ കൗൺസിൽ: പ്രാഥമിക പട്ടിക പ്രഖ്യാപിച്ചു  ​

  • അ​ന്തി​മ ഫ​ല​പ്ര​ഖ്യാ​പ​നം  ഈ ​മാ​സം 13ന് 

എ​ഫ്.​എ​ൻ.​സി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 അം​ഗ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക പ​ട്ടി​ക മ​ന്ത്രി നൂ​റ ബി​ന്ത് മു​ഹ​മ്മ​ദ് അ​ൽ കാ​ബി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്നു

അ​ബൂ​ദ​ബി: യു.​എ.​ഇ പാ​ർ​ല​മ​െൻറാ​യ ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ലി​ലേ​ക്ക് (എ​ഫ്.​എ​ൻ.​സി) ജ​നാ​ധി​പ​ത്യ​രീ​തി​യി​ലൂ​ടെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 അം​ഗ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക പ​ട്ടി​ക ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി  ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. 
യു.​എ.​ഇ സാം​സ്‌​കാ​രി​ക വൈ​ജ്ഞാ​ന വി​ക​സ​ന മ​ന്ത്രി​യും ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി അം​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പ് മീ​ഡി​യ ക​മ്മി​റ്റി മേ​ധാ​വി​യു​മാ​യ നൂ​റ ബി​ന്ത് മു​ഹ​മ്മ​ദ് അ​ൽ കാ​ബി​യാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ എ​ഫ്.​എ​ൻ.​സി​യി​ൽ വ​നി​ത​ക​ൾ​ക്ക് 50 ശ​ത​മാ​നം പ്രാ​തി​നി​ധ്യം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്ന്​ മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.
40 അം​ഗ ഫെ​ഡ​റ​ൽ നാ​ഷ​ന​ൽ കൗ​ൺ​സി​ലി​ൽ 20 അം​ഗ​ങ്ങ​ളെ​യാ​ണ് വോ​ട്ടെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ബൂ​ദ​ബി, ദു​ബൈ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന് നാ​ല് അം​ഗ​ങ്ങ​ളും ഷാ​ർ​ജ​യി​ൽ​നി​ന്ന് മൂ​ന്നും ഷാ​ർ​ജ, അ​ജ്മാ​ൻ, ഉം​അ​ൽ ഖു​വൈ​ൻ, റാ​സ​ൽ ഖൈ​മ, ഫു​ജൈ​റ എ​ന്നീ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന് ര​ണ്ടു വീ​തം അം​ഗ​ങ്ങ​ളെ​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.


വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ൾ

  • അ​ബൂ​ദ​ബി

സു​ഹൈ​ൽ നു​ഖൈ​റ സു​ഹൈ​ൽ അ​ൽ അ​ഫാ​രി, ഖ​ൽ​ഫാ​ൻ റാ​ഷി​ദ് അ​ൽ ന​യ്​​ലി അ​ൽ ഷം​സി, നെ​യ്മ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ൻ​സൂ​രി, മൊ​സാ മു​ഹ​മ്മ​ദ് മു​സ​ല്ലം അ​ൽ ആ​മി​രി

  • ദു​ബൈ

ഹ​മ​ദ് അ​ഹ്​​മ​ദ് സു​ൽ​ത്താ​ൻ അ​ൽ റ​ഹൗ​മി, ഒ​സാ​മ അ​ഹ്​​മ​ദ് അ​ബ്​​ദു​ല്ല അ​ൽ ഷ​ഫ​ർ, മ​റി​യം മ​ജീ​ദ് ഖ​ൽ​ഫാ​ൻ ബി​ൻ താ​നി​യ, സാ​റാ മു​ഹ​മ്മ​ദ് അ​മി​ൻ ഫി​ൽ​ക്‌​നാ​സ്

  • ഷാ​ർ​ജ

ഹു​മൈ​ദ് അ​ലി അ​ൽ അ​ബ്ബാ​ർ അ​ൽ ഷം​സി, അ​ദ്‌​നാ​ൻ ഹ​മ​ദ് മു​ഹ​മ്മ​ദ് അ​ൽ ഹ​മ്മാ​ദി, ഒ​ബൈ​ദ് ഖ​ൽ​ഫാ​ൻ ഒ​ബൈ​ദ് അ​ൽ ഗൗ​ൾ.

  • അ​ജ്മാ​ൻ

അ​ഹ്​​മ​ദ് ഹ​മ​ദ് അ​ബു ഷി​ഹാ​ബ് അ​ൽ സു​വൈ​ദി, ഹി​ന്ദ് ഹു​മൈ​ദ് ബി​ൻ ഹി​ന്ദി അ​ൽ ഒ​ലൈ​ലി

  • ഉ​മ്മു​ൽ ഖു​വൈ​ൻ

മു​ഹ​മ്മ​ദ് ഈ​സ ഒ​ബൈ​ദ് അ​ൽ ക​ഷീ​ഫ്, ആ​ത്ര ഹ​സ്സ​ൻ ഹു​മൈ​ദ് ബി​ൻ റ​ക്കാ​ദ്

  • റാ​സ​ൽ ഖൈ​മ

യൂ​സ​ഫ് അ​ബ്​​ദു​ല്ല ബാ​ത്ര​ൻ അ​ൽ ഷി​ഹി, സ​യീ​ദ് റാ​ഷി​ദ് അ​ബ്​​ദു​ല്ല അ​ൽ അ​ബ്​​ദി, അ​ഹ്​​മ​ദ് അ​ബ്​​ദു​ല്ല മു​ഹ​മ്മ​ദ് അ​ൽ ഷി​ഹി

  • ഫു​ജൈ​റ

മു​ഹ​മ്മ​ദ് അ​ഹ്​​മ​ദ് മു​ഹ​മ്മ​ദ് അ​ൽ യ​മ​ഹി, സ​ബ്രീ​ൻ ഹ​സ​ൻ സ​യീ​ദ് അ​ൽ യ​മ​ഹി

ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി പു​റ​പ്പെ​ടു​വി​ച്ച പ്രാ​ഥ​മി​ക ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ചു​ള്ള അ​പ്പീ​ലു​ക​ൾ ഇ​ന്നു വൈ​കീ​ട്ടു​വ​രെ സ്വീ​ക​രി​ക്കും. ക​മ്മി​റ്റി​യു​ടെ വി​ശ​ക​ല​ന​ത്തി​നു​ശേ​ഷം അ​ന്തി​മ ഫ​ല പ്ര​ഖ്യാ​പ​നം ഒ​ക്ടോ​ബ​ർ 13നാ​ണ് ന​ട​ക്കു​ക.
478 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ​നി​ന്നാ​ണ് 20 ​േപ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.  ബാ​ക്കി​യു​ള്ള 20 പേ​രെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളാ​ണ് നോ​മി​നേ​റ്റ് ചെ​യ്യു​ക. 1,17,592 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
 

Loading...
COMMENTS