രണ്ടാംഘട്ടത്തിൽ യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് ആറ് വിമാനങ്ങൾ
text_fieldsദുബൈ: വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള പ്രത്യേക വിമാന സർവിസുകളുടെ രണ്ടാം ഘട്ടത്തിൽ യു.എ.ഇയിൽനിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ആറ് സർവിസുകളുണ്ടാവും. മെയ് 17 മുതൽ 23 വരെ നീളുന്ന രണ്ടാം ഘട്ടത്തിൽ യു.എ.ഇയിൽനിന്ന് ആകെ ഒമ്പത് വിമാനങ്ങളാണുള്ളത്.
17ന് ഉച്ചക്ക് 12.45ന് ദുബൈയിൽനിന്ന് കൊച്ചി.
17ന് ഉച്ച കഴിഞ്ഞ് 3.15ന് അബൂദബിയിൽനിന്ന് കൊച്ചി.
18ന് ഉച്ചക്ക് 1.40ന് അബൂദബിയിൽനിന്ന് തിരുവനന്തപുരം.
23ന് ഉച്ചക്ക് 2.30ന് അബൂദബിയിൽനിന്ന് കണ്ണൂർ.
23ന് ഉച്ചകഴിഞ്ഞ് 3.10ന് ദുബൈയിൽനിന്ന് കോഴിക്കോട്.
23ന് ഉച്ചക്ക് 1.45ന് ദുബൈയിൽ നിന്ന് തിരുവനന്തപുരം.
എന്നിങ്ങനെയാണ് നിലവിൽ തയാറാക്കിയിരിക്കുന്ന ഷെഡ്യൂൾ. ഇൗ സമയങ്ങളിൽ മാറ്റം വരുവാൻ സാധ്യതയുണ്ട്. നാട്ടിലേക്ക് അടിയന്തിര യാത്ര തേടുന്നവരുടെ എണ്ണം കൂടുതലായതിനാൽ യു.എ.ഇയിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ലഭ്യമാക്കണം എന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
