‘ദിശ യോഗ മീറ്റ്’ ജൂൺ 28ന് റിയാദിൽ
text_fieldsറിയാദ്: സാമൂഹിക സാംസ്കാരിക സംഘടനയായ ദിശ പത്താമത് അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ ഭാഗമായി ‘ദിശ യോഗ മീറ്റ് 2024’ സംഘടിപ്പിക്കുന്നു. സൗദി കായിക മന്ത്രാലയത്തിന് കീഴിലുള്ള സൗദി യോഗ കമ്മിറ്റിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥർ, സൗദി യോഗ കമ്മിറ്റി പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.
ഈ മാസം 28ന് റിയാദ് മലസിലെ ലുലു അരീന റൂഫ് ടോപ്പിൽ വൈകീട്ട് ആറിന് ആരംഭിക്കുന്ന പരിപാടിയിൽ അന്താരാഷ്ട്ര യോഗ പ്രോട്ടോകോൾ പാലിച്ചുള്ള യോഗ പ്രദർശനം, കലാസാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറും. പ്രദർശനത്തിന് മുന്നോടിയായി യോഗ സെമിനാറും നടക്കും. ആഘോഷങ്ങളുടെ ഭാഗമായി യോഗ ഫോട്ടോ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

