Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്ക ഹറമിന് സമീപം യമൻ പണ്ഡിതന്മാരുടെയും പ്രബോധകരുടെയും സമ്മേളനം

text_fields
bookmark_border
200ല​ധി​കം പ്ര​തി​നി​ധി​ക​ളു​ടെ പ​ങ്കാ​ളി​ത്തം
മക്ക ഹറമിന് സമീപം യമൻ പണ്ഡിതന്മാരുടെയും പ്രബോധകരുടെയും സമ്മേളനം
cancel

റി​യാ​ദ്: സൗ​ദി മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ക്ക ഹ​റ​മി​ന് സ​മീ​പം യ​മ​ൻ പ​ണ്ഡി​ത​ന്മാ​രു​ടെ​യും പ്ര​ബോ​ധ​ക​രു​ടെ​യും സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ‘രാ​ഷ്ട്ര​ത്തി​ന് പി​ന്തു​ണ​യും സ്വ​ത്വ​സം​ര​ക്ഷ​ണ​വും. കാ​ല​ഘ​ട്ട​ത്തി​ന്റെ അ​നി​വാ​ര്യ​ത’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ യ​മ​നി​ലെ വി​വി​ധ പ്ര​ബോ​ധ​ന വി​ഭാ​ഗ​ങ്ങ​ളെ​യും ക​ർ​മ്മ​ശാ​സ്ത്ര സ​ര​ണി​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് 200ല​ധി​കം പ​ണ്ഡി​ത​ന്മാ​രും പ്ര​ബോ​ധ​ക​രും പ​ങ്കെ​ടു​ത്തു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തി​ന്റെ പ്ര​തി​ഫ​ല​ന​മാ​യ ഈ ​സം​ഗ​മം, ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ആ​ശ​യ​പ​ര​വും പ്ര​ബോ​ധ​ന​പ​ര​വു​മാ​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടു​ന്ന​തി​നും മി​ത​ത്വ​ത്തി​ന്റെ മൂ​ല്യ​ങ്ങ​ൾ ഉ​റ​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

യ​മ​നും മേ​ഖ​ല​യും നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ പ​ണ്ഡി​ത​ന്മാ​രും പ്ര​ബോ​ധ​ക​രും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​വും ഏ​കോ​പ​ന​വും ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് സൗ​ദി മ​ത​കാ​ര്യ മ​ന്ത്രാ​ല​യ ഉ​പ​ദേ​ഷ്ടാ​വും യ​മ​ൻ പ​ണ്ഡി​ത​രു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ പ​രി​പാ​ടി​യു​ടെ സൂ​പ്പ​ർ​വൈ​സ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ വാ​ഹി​ദ് അ​ൽ​ഉ​റൈ​ഫി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ സൗ​ദി അ​റേ​ബ്യ യ​മ​ന് ന​ൽ​കി​വ​രു​ന്ന ക​രു​ത​ലി​നെ​യും ഉ​റ​ച്ച പി​ന്തു​ണ​യെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ഹൂ​തി ഭീ​ക​ര​ത​യെ നേ​രി​ടു​ന്ന​തി​ൽ പ​ണ്ഡി​ത​ന്മാ​രു​ടെ പ​ങ്കാ​ണ് സ​മ്മേ​ള​നം പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്യു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഹൂ​തി മി​ലി​ഷ്യ​ക​ൾ രാ​ജ്യ​ത്തെ ത​ട്ടി​യെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും, യ​മ​നി​ന്റെ ത​ന​ത് സ്വ​ത്വ​വും പൈ​തൃ​ക​വും ഇ​ല്ലാ​താ​ക്കി യ​മ​നി​ക​ൾ ത​ള്ളി​ക്ക​ള​യു​ന്ന ഇ​റാ​നി​യ​ൻ അ​ധി​നി​വേ​ശ ആ​ശ​യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​ണ് അ​വ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

യ​മ​നും സൗ​ദി​യും ത​മ്മി​ലു​ള്ള ദൃ​ഢ​മാ​യ ബ​ന്ധ​ത്തി​ന്റെ തെ​ളി​വാ​ണ് ഈ ​സ​മ്മേ​ള​ന​മെ​ന്ന് യ​മ​ൻ ഔ​ഖാ​ഫ്-​പ്ര​ബോ​ധ​ന കാ​ര്യ മ​ന്ത്രി ശൈ​ഖ് തു​ർ​ക്കി ബി​ൻ അ​ബ്ദു​ല്ല അ​ൽ​വാ​ദ​ഈ പ​റ​ഞ്ഞു. ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹൂ​തി മി​ലി​ഷ്യ​ക​ളു​ടെ വ്യ​തി​ച​ല​ന​ങ്ങ​ളും, ഭി​ന്ന​ത​യും സം​ഘ​ർ​ഷ​വും വ​ള​ർ​ത്തു​ന്ന വ​ർ​ഗീ​യ ആ​ശ​യ​ങ്ങ​ളും തു​റ​ന്നു​കാ​ട്ടു​ന്ന​തി​ൽ പ​ണ്ഡി​ത​ന്മാ​ർ​ക്ക് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.സ​മൂ​ഹ​ങ്ങ​ളെ തീ​വ്ര​വാ​ദ​ത്തി​ൽ നി​ന്നും വ​ഴി​തെ​റ്റ​ലി​ൽ നി​ന്നും സം​ര​ക്ഷി​ക്കാ​നും വി​ശു​ദ്ധ സ്ഥ​ല​ങ്ങ​ളെ കാ​ത്തു​സൂ​ക്ഷി​ക്കാ​നും പ​ണ്ഡി​ത​ന്മാ​ർ മു​ന്നി​ട്ടി​റ​ങ്ങ​ണം. ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ൾ യ​മ​ന്റെ​യും സൗ​ദി​യു​ടെ​യും സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്ന​തി​നൊ​പ്പം ഇ​രു​ഹ​റ​മു​ക​ളു​ടെ​യും തീ​ർ​ഥാ​ട​ക​രു​ടെ​യും സു​ര​ക്ഷ​യെ അ​പ​ക​ട​ത്തി​ലാ​ക്കാ​ൻ ശ്ര​മി​ച്ച​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yemeni Scholars Conference Makkah
Next Story