Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കക്ക് നേരെ വീണ്ടും മിസൈൽ; ത്വാഇഫിൽ വെച്ച് തകർത്തു

text_fields
bookmark_border
makhah
cancel

ജിദ്ദ: സൗദി അറേബ്യയിലെ മക്ക പട്ടണത്തിന് നേരെ വീണ്ടും യമനിൽ നിന്ന് മിസൈൽ. ഹൂതി വിമതർ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈലിനെ ത്വാഇഫിന് സമീപം വെച്ച് സൗദി വ്യോമ പ്രതിരോധ സംവിധാനം തകർത്തു. 

മക്കക്ക് 69 കിലോമീറ്റർ അകലെയാണ് മിസൈൽ തകർന്നുവീണത്. നാശനഷ്ടങ്ങളില്ല. വ്യാഴം രാത്രിയോടെ ഉണ്ടായ സംഭവത്തെ കുറിച്ച് വെള്ളിയാഴ്ച രാവിലെയാണ് അറബ് സഖ്യസേനയുടെ സെൻട്രൽ കമാൻഡ് ഒൗദ്യോഗികമായി വിശദീകരണം ഇറക്കിയത്. 

ഹജ്ജ് സീസണിൽ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ബോധപൂർവ ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് സൗദിയുടെ ഒൗദ്യോഗിക വാർത്ത ഏജൻസി സൂചിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yemen’s Houthi militias aimed at Makkah; Saudi air defense forces shoot down -gulf vnews
Next Story