Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാംബുവിൽ നിന്നുള്ള അഞ്ചംഗ മലയാളി ഉംറ തീർഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
text_fieldsbookmark_border
യാംബു: യാംബുവിൽ നിന്ന് ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളികൾ സഞ്ചരിച്ച കാറിന് പിറകിൽ ലോറിയിടിച്ച് അഞ്ച് പേർ അപകടത്തിൽ പെട്ടു. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ മക്കയിലെത്തുന്നതിന് 130 കിലോമീറ്റർ മുമ്പ് ഖുലൈസ് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം.
യാംബു റോയൽ കമ്മീഷന് കീഴിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽ പെട്ടത്. സാരമായി പരിക്കേറ്റ മലപ്പുറം തിരൂർ സ്വദേശി ഇസ്മാഈലിനെ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായി ജിദ്ദ കിങ് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വാഹനത്തിലുണ്ടായിരുന്ന മുഹമ്മദലി കട്ടിലശ്ശേരി, അഷ്റഫ് കരുളായി, അലി തിരുവനന്തപുരം, അബ്ദുൾറഹ്മാന്‍ തിരുവനന്തപുരം എന്നിവർക്ക് ചെറിയ പരിക്കുകൾ മാത്രമേ ഉള്ളൂ. ഖുലൈസിലെ കെ.എം.സി.സി സന്നദ്ധ പ്രവർത്തകനായ റഷീദ് എറണാകുളവും സംഘവും സഹായത്തിനായി രംഗത്തുണ്ട്.
Next Story

