ലോകകപ്പ് ആവേശത്തിൽ യാംബു; റോയൽ പ്ലാസ ഷോപ്പിങ് മാൾ ‘സെലിബ്രെറ്റ് എവരി ഗോൾ’ വമ്പൻ ഓഫറുകൾക്ക് തുടക്കമായി
text_fieldsയാംബു: ഫിഫ ലോകകപ്പ് ആവേശത്തെ അവിസ്മരണീയ ഷോപ്പിങ് അനുഭവമാക്കി മാറ്റാൻ വമ്പൻ ഓഫറുകളുമായി യാംബുവിലെ റോയൽ പ്ലാസ ഷോപ്പിങ് മാളിൽ ഷോപ്പിങ് ഉത്സവത്തിന് തുടക്കമായി. യാംബു അറബ് ഒലിവ് ട്രേഡിങ്ങ് കമ്പനിയുടെ കീഴിലുള്ള റോയൽ പ്ലാസ ഷോപ്പിങ് മാൾ ഉപഭോക്താക്കൾക്കായി ‘സെലിബ്രെറ്റ് എവരി ഗോൾ’ എന്ന പേരിൽ ആകർഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്‌ഘാടനം റോയൽ പ്ലാസ ഷോപ്പിങ് മാളിൽ നടന്ന ചടങ്ങിൽ കമ്പനി ജനറൽ മാനേജർ അബ്ദുല്ല ജാസിർ അൽ ജുഹ്‌നി കേക്ക് മുറിച്ച് നിർവഹിച്ചു. അറബ് ഒലിവ് ട്രേഡിങ്ങ് കമ്പനി സി.ഇ.ഒ ആഷിഖ് അബ്ദുറഹ്മാൻ, മാനേജിങ് ഡയറക്ടർമാരായ സിദ്ധീഖ് കിഴിശ്ശേരി, അഷ്‌റഫ് പൂക്കളത്തൂർ എന്നിവരും നൗഷാദ് കണ്ണൂർ, അബ്ദുൽ വാഹിദ് കിഴിശ്ശേരി, റിസാൽ മഞ്ചേരി, അബ്ദുസ്സലാം തൃശൂർ, മുബഷിർ വണ്ടൂർ, സൈനുദ്ധീൻ തൃപ്പനച്ചി, അനീസുദ്ദീൻ ചെറുകുളമ്പ്, സമീർ ചൂനൂർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഈ മാസം ഒന്ന് മുതൽ നാല് വരെ തീയതികളിലാണ് ഉപഭോക്താക്കൾക്കായി ഈ പ്രത്യേക ഓഫറുകൾ ലഭ്യമാകുക. ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഫാഷൻ, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, ഫൂട്ട് വെയർ, സ്വീറ്റ്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭിക്കുമെന്ന് മാനേജ്‌മെൻറ് അറിയിച്ചു. വേനൽ അവധിക്കാലം മുന്നിൽ കണ്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാൻ യാംബു റോയൽ പ്ലാസ ഷോപ്പിങ് മാൾ നൽകുന്ന ഓഫറുകൾ വഴി മികച്ചൊരു അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

