Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേളി സിൽവർ വോളിബാൾ ടൂർണമെൻറിന് തുടക്കം

text_fields
bookmark_border
കേളി സിൽവർ വോളിബാൾ ടൂർണമെൻറിന് തുടക്കം
cancel

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര കമ്മിറ്റിയും സുലൈ ഏരിയാകമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘കേളി സിൽവർ വോളിബാൾ ടൂർണമെൻറ് 2026’-ന് സുലൈ അറബ്‌കോ ഗ്രൗണ്ടിൽ തുടക്കമായി. റിയാദിലെ പ്രമുഖ ആറ് ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ടൂർണമെൻറിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നും സൗദിക്ക് പുറത്തുനിന്നും നിരവധി മികച്ച താരങ്ങളാണ് അണിനിരക്കുന്നത്. വൈകിട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ സിൽവർ ജൂബിലി ആക്ടിങ് ചെയർമാൻ നൗഫൽ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പെർഫക്ട് പ്യൂരിറ്റി മാർക്കറ്റിങ് മാനേജർ സഹീർ അലി ടൂർണമെൻറിെൻറ ഉദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി കമ്മിറ്റി അംഗം സീബാ കൂവോട്, അറബ്‌കോ മാനേജിങ് ഡയറക്ടർ രാമചന്ദ്രൻ, അറബ്‌കോ മാനേജർ സാലിം അൽ അംരി, കേളി പ്രസിഡൻറ് ഗഫൂർ ആനമങ്ങാട്, ട്രഷറർ മധു ബാലുശ്ശേരി, സ്പോർട്സ് കൺവീനർ ഷമീം മേലേതിൽ എന്നിവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി ഷാജി റസാഖ് സ്വാഗതവും ജോയിൻറ് കൺവീനർ റഫീഖ് ചാലിയം നന്ദിയും പറഞ്ഞു.

ആദ്യദിനം നടന്ന ഗ്രൂപ് മത്സരങ്ങളിൽ അറബ്‌കോ ലോജിസ്റ്റിക്സും മംഗളൂർ സ്പോർട്സ് ക്ലബ്ബ് ജുബൈലും രണ്ട് മത്സരങ്ങളിൽ വീതം വിജയിച്ചപ്പോൾ, സ്റ്റാർ റിയാദും ശക്കർഘറും ഓരോ മത്സരങ്ങളിൽ വിജയം കണ്ടെത്തി. റിബൽസ് റിയാദ് ആദ്യ സർവ് എറിഞ്ഞ് തുടങ്ങിയ ടൂർണമെൻറിലെ ഒന്നാം മത്സരത്തിൽ അറബ്‌കോ ലോജിസ്റ്റിക്സ് 25-20, 27-25 എന്ന സ്കോറിന് റിബൽസ് റിയാദിനെ പരാജയപ്പെടുത്തി.

രണ്ടാം മത്സരത്തിൽ സ്റ്റാർ റിയാദ് 29-27, 24-26, 16-14 എന്ന സ്കോറിന് വോളി ഫ്രണ്ട്സ് റിയാദിനെ കീഴടക്കി. മൂന്നാം മത്സരത്തിൽ അറബ്‌കോയുടെ മികച്ച പ്രകടനം തുടർന്നതോടെ 25-20, 25-12 എന്ന സ്കോറിന് ശക്കർഘറിനെ പരാജയപ്പെടുത്തി അറബ്‌കോ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി.

നാലാം മത്സരത്തിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ 25-19, 28-26 എന്ന സ്കോറിന് സ്റ്റാർ റിയാദിനെ തോൽപ്പിച്ചു. അഞ്ചാം മത്സരത്തിൽ ശക്കർഘർ 25-13, 16-25, 15-12 എന്ന സ്കോറിന് റിബൽസ് റിയാദിനെ കീഴടക്കിയപ്പോൾ, ആറാം മത്സരത്തിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ 25-18, 25-15 എന്ന സ്കോറിന് വോളി ഫ്രണ്ട്സിനെയും തോൽപ്പിച്ചു.

ഹനീഫ് മംഗലാപുരം, ദീപക് മംഗലാപുരം, ഗോപിനാഥ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിലുള്ള റഫറി പാനലാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ആദ്യദിനത്തിലെ മികച്ച മത്സരങ്ങൾക്ക് പിന്നാലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് കളമൊരുങ്ങിയിട്ടുണ്ട്. ആദ്യ സെമിയിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ ശക്കർഘറിനെയും രണ്ടാം സെമിയിൽ സ്റ്റാർ റിയാദ് അറബ്‌കോ ലോജിസ്റ്റിക്സിനെയും നേരിടും. സെമി ഫൈനൽ പോരാട്ടങ്ങൾക്ക് തൊട്ടുപിന്നാലെ തന്നെ കലാശക്കൊട്ടായ ഫൈനൽ മത്സരവും അരങ്ങേറും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Keli Silver Volleyball Tournament 2026’ begins at Sulai Arabco Ground
Next Story