Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷെ​ഫ് തോ​മ​സ് എ. ​ഗു​ഗ്ല​ർ മു​ഖ്യാ​തി​ഥി; സൗ​ദി ദേ​ശീ​യ ദിനാ​ഘോ​ഷ​ത്തി​ന്​ പ​കി​​ട്ടേ​റ്റി വി​ജ​യ് ദം ​ദം ബി​രി​യാ​ണി കാ​ർ​ണി​വ​ൽ

text_fields
bookmark_border
ഷെ​ഫ് തോ​മ​സ് എ. ​ഗു​ഗ്ല​ർ മു​ഖ്യാ​തി​ഥി;   സൗ​ദി ദേ​ശീ​യ ദിനാ​ഘോ​ഷ​ത്തി​ന്​ പ​കി​​ട്ടേ​റ്റി   വി​ജ​യ് ദം ​ദം ബി​രി​യാ​ണി കാ​ർ​ണി​വ​ൽ
cancel
camera_alt

പാ​ച​ക​വി​ദ​ഗ്ധ​രാ​യ ഷെ​ഫ് പി​ള്ള, രാ​ജ് ക​ലേ​ഷ്, ഗാ​യ​ക​രാ​യ ക​ണ്ണൂ​ർ ഷ​രീ​ഫ്, ജാ​സിം ജ​മാ​ൽ, സു​മി അ​ര​വി​ന്ദ്, അ​വ​താ​ര​ക​യും സി​നി​മാ​താ​ര​വു​മാ​യ ഡ​യാ​ന ഹ​മീ​ദ്

റി​യാ​ദ്: ലോ​ക​ത്തി​ലെ ല​ക്ഷോ​പ​ല​ക്ഷം വ​രു​ന്ന ജ​ന​ങ്ങ​ൾ​ക്ക് അ​ന്ന​ദാ​താ​വാ​യ സൗ​ദി അ​റേ​ബ്യ​യു​ടെ 96ാ മ​ത് വാ​ർ​ഷി​ക ദി​നാ​ചാ​ര​ണ​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം അ​ല​യ​ടി​ക്കു​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ൽ, ഗ​ൾ​ഫ് മാ​ധ്യ​മ​വും മീ ​ഫ്ര​ണ്ടും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി ക​ർ​ണി​വ​ൽ’ മെ​ഗാ​ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച അ​ര​ങ്ങേ​റും.

മ​ല​സ് ലു​ലു മാ​ളി​ൽ ലോ​ക ശ്ര​ദ്ധേ​യ​രു​ൾ​പ്പെ​ടെ​യു​ള്ള സെ​ലി​ബ്രി​റ്റി ഷെ​ഫു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും ഫൈ​ന​ലി​സ്​​റ്റു​ക​ളു​ടെ പാ​ച​ക ക​ലാ പ്ര​ക​ട​നം തി​ട​േ​മ്പ​റ്റു​ക. ജി​ദ്ദ, ദ​മ്മാം, റി​യാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന സെ​മി ഫൈ​ന​ലി​ൽ വി​ജ​യി​ച്ച​വ​രാ​ണ് അ​വ​സാ​ന ലാ​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ലോ​ക​ത്തെ പ്ര​മു​ഖ ഷെ​ഫു​മാ​രു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്​​മ​യാ​യ ‘വേ​ൾ​ഡ് ഷെ​ഫ്സി​’​െൻറ പ്ര​സി​ഡ​ന്റ് ഷെ​ഫ് തോ​മ​സ് എ. ​ഗു​ഗ്ല​ർ പ​രി​പാ​ടി​യി​ലെ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ്ര​ശ​സ്​​ത ഷെ​ഫു​ക​ളാ​യ സു​രേ​ഷ് പി​ള്ള, രാ​ജ് ക​ലേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​യി​രി​ക്കും വി​ജ​യി​ക​ളെ നി​ർ​ണ​യി​ക്കു​ക.

വ്യ​ത്യ​സ്ത ഭാ​വ​ന​ക​ളും രു​ചി​യ​റി​വു​ക​ളും മാ​റ്റു​ര​ക്കു​ന്ന ബി​രി​യാ​ണി ഷോ ​ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ആ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​ശ​സ്ത മാ​പ്പി​ള പാ​ട്ട് ഗാ​യ​ക​ൻ ക​ണ്ണൂ​ർ ശ​രീ​ഫ് യു​വ​ഗാ​യ​ക​രാ​യ ജാ​സിം ജ​മാ​ൽ, സു​മി അ​ര​വി​ന്ദ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന സം​ഗീ​ത വി​രു​ന്ന് ബി​രി​യാ​ണി മേ​ള​ക്ക് ഉ​ത്സ​വഛാ​യ പ​ക​രും.

സം​ഗീ​ത മ​ധു​രം പു​ര​ളു​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ൽ ഉ​യ​രു​ന്ന ബി​രി​യാ​ണി​യു​ടെ ഊ​ഷ്മ​ള ഗ​ന്ധം സ​ന്ദ​ർ​ശ​ക​ർ​ക്ക് നാ​ട്ടി​ലെ ക​ല്യാ​ണ​ത്തി​െൻറ അ​നു​ഭൂ​തി സ​മ്മാ​നി​ക്കു​ന്ന​താ​യി​രി​ക്കും. നാ​ട്ട​റി​വു​ക​ളും കു​ടും​ബ മ​ഹി​മ​ക​ളും സ​ന്ധി​ക്കു​ന്ന മ​ത്സ​ര വേ​ദി, ന​മ്മു​ടെ ക​ലാ സാം​സ്കാ​രി​ക പൈ​തൃ​ക​ങ്ങ​ളു​ടെ മ​ഹി​ത മേ​ള​നം കൂ​ടി​യാ​യി മാ​റും. ഒ​ഴി​വു​ദി​ന​ത്തി​ലെ സാ​യാ​ഹ്നം ഭ​ക്ഷ​ണ​പ്രി​യ​ർ​ക്ക് മാ​ത്ര​മ​ല്ല ക​ലാ​സ്വാ​ദ​ക​ർ​ക്കും ഏ​റെ ആ​ഹ്ലാ​ദം പ​ക​രു​മെ​ന്ന​തി​ൽ സ​ന്ദേ​ഹ​മി​ല്ല. പ്ര​മു​ഖ സി​നി​മാ താ​രം ഡ​യാ​ന ഹ​മീ​ദാ​ണ് പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക.

വി​ജ​യ്, ലു​ലു, അ​ൽ യൗം, ​ഇം​പെ​ക്സ്, ഫ്ര​ണ്ടി, സി​റ്റി ഫ്ല​വ​ർ, ഫ​റെ​യ്ദ്, റീ​ഗ​ൽ ഗോ​ൾ​ഡ്, സ്റ്റാ​ർ ഹെ​ൽ​ത്ത്​ മെ​ഡി​ക്ക​ൽ, ബി​സ്സ​പ് അ​റേ​ബ്യ, കാ​ഫ്, ടാ​ക്സ് പോ​യി​ൻ​റ്, ഈ​സി കു​ക്ക്, ഷി​ഫ അ​ൽ​ജ​സീ​റ മെ​ഡി​ക്ക​ൽ പോ​ളി​ക്ലി​നി​ക്ക്, ഡ്ര​സ്​ കോ​ഡ്, ആ​ർ.​കെ.​ജി, സ​ഫ മ​ക്ക പോ​ളി​ക്ലി​നി​ക്ക്​ എ​ന്നീ പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളാ​ണ് മെ​ഗാ ഫി​നാ​ലെ​യു​ടെ പ്ര​ധാ​ന പ്രാ​യോ​ജ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vijay Dum Dum Biryani Carnival adds splendor to Saudi National Day celebrations
Next Story