വാൽപ്പാറ അപകടം: റിയാദ് ഒ.ഐ.സി.സി അനുശോചിച്ചു
text_fieldsറിയാദ്: തമിഴ്നാട്ടിലെ പൊള്ളാച്ചി-വാൽപ്പാറ മലയോര പാതയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒമ്പത് പേർ മരിച്ച സംഭവത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചിച്ചു. വിനോദസഞ്ചാരത്തിന് പോയ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട വാർത്ത ഏറെ വേദനയോടെയാണ് പ്രവാസി സമൂഹം ഏറ്റുവാങ്ങിയതെന്ന് കമ്മിറ്റി അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും ഒരേ പ്രദേശത്തുകാരാണെന്നത് ദുരന്തത്തിെൻറ തീവ്രത വർദ്ധിപ്പിക്കുന്നു.
അപ്രതീക്ഷിതമായ ഈ ദുരന്തം തകർത്തു കളഞ്ഞ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, മരിച്ചവർക്കായി പ്രാർത്ഥിക്കുന്നതായും ഒ.ഐ.സി.സി നേതൃത്വം വ്യക്തമാക്കി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതിനോടൊപ്പം, അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ തലത്തിൽ അടിയന്തരമായി ലഭ്യമാക്കണമെന്നും ആശുപത്രികളിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും ഒ.ഐ.സി.സി അഭ്യർത്ഥിച്ചു.
ഒമ്പത് പേരുടെ ദാരുണമായ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ വാൽപ്പാറ ദുരന്തത്തിൽ അഗാധമായ ദുഃഖവും അനുശോചനവും റിയാദിലെ ജീവകാരുണ്യപ്രവർത്തകൻ തെന്നല മൊയ്തീൻ കുട്ടി അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

