ടാക്സി സേവനത്തിന് ‘ഉജ്റ’ മൊബൈൽ ആപ്
text_fieldsടാക്സി സേവനത്തിനുള്ള ‘ഉജ്റ’ മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽ ജാസർ നിർവഹിക്കുന്നു
റിയാദ്: ഹജ്ജ് തീർഥാടകർക്ക് ടാക്സി സേവനം എളുപ്പത്തിൽ ലഭ്യമാക്കാൻ ഗതാഗത അതോറിറ്റി ‘ഉജ്റ’ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഇതിന്റെ ഉദ്ഘാടനം ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽ ജാസർ നിർവഹിച്ചു. മക്കയിലെത്തുന്ന തീർഥാടകർക്ക് ടാക്സി സേവനം വേഗത്തിൽ ലഭ്യമാക്കാൻ ഈ ആപ് സഹായിക്കും.
ഇലക്ട്രോണിക് പേമെൻറ് ഉൾപ്പെടെ വിവിധ പേമെൻറ് രീതികളുള്ളതും വൃത്തിയും ഉയർന്ന നിലവാരമുള്ളതുമായ 5,000ത്തോളം ടാക്സി കാറുകളാണ് ഇത്തവണ തീർഥാടകർക്കായി അതോറിറ്റി ഒരുക്കിയിരിക്കുന്നത്. തീർഥാടകരെ സേവിക്കുന്നതിനുള്ള ഒന്നിലധികം ഗതാഗത ഓപ്ഷനുകൾക്ക് പുറമെ യാത്രക്കുള്ള സുരക്ഷിത റൂട്ട്, യാത്രകൾ റെക്കോർഡ് ചെയ്യാനുള്ള കഴിവ് എന്നിവ ആപ്ലിക്കേഷനിലുണ്ട്.

