Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി​കൂ​ട്ടാ​യ്മ ചി​കി​ത്സാ​സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി​കൂ​ട്ടാ​യ്മ ചി​കി​ത്സാ​സ​ഹാ​യം കൈ​മാ​റി
cancel
camera_alt

എ.​സി. രാ​ജു​വി​ന് റി​യാ​ദി​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി​ കൂ​ട്ടാ​യ്മ ന​ൽ​കു​ന്ന ചി​കി​ത്സാ​സ​ഹാ​യം നി​ഷാ​ദ് ആ​ലം​കോ​ടി​ൽ​നി​ന്ന് വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര ഏ​റ്റു​വാ​ങ്ങു​ന്നു

റി​യാ​ദ്: മു​ൻ പ്ര​വാ​സി​യും നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​യു​മാ​യ എ.​സി. രാ​ജു​വി​ന് റി​യാ​ദി​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി കൂ​ട്ടാ​യ്മ (ട്രി​വ) ചി​കി​ത്സാ​സ​ഹാ​യം കൈ​മാ​റി.

മ​സ്തി​ഷ്കാ​ഘാ​ത​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ അ​നാ​രോ​ഗ്യം​മൂ​ലം ജീ​വി​തം വ​ഴി​മു​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ മു​ൻ പ്ര​വാ​സി​ക​ൾ ട്രി​വ​യു​ടെ ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ഒ​രു ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്ത​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​നു​ള്ള സ​ഹാ​യ​ത്തു​ക റി​യാ​ദി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ട്രി​വ പ്ര​സി​ഡ​ന്റ് നി​ഷാ​ദ് ആ​ലം​കോ​ടി​ൽ​നി​ന്ന് ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര, സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ നി​സാം വ​ട​ശ്ശേ​രി​ക്കോ​ണം, ന​ബീ​ൽ സി​റാ​ജ്, ഷ​ഹ​നാ​സ് ചാ​രാ​യം, സ​ജീ​ർ പൂ​ന്തു​റ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

നാ​ട്ടി​ൽ അ​വ​ധി​യി​ലാ​യി​രു​ന്ന ട്രി​വ പ്ര​വ​ർ​ത്ത​ക​രാ​യ ജ​ഹാം​ഗീ​ർ ആ​ലം​കോ​ട്, ഷ​രീ​ഫ് ക​ല്ല​റ എ​ന്നി​വ​രും മു​ൻ അം​ഗ​മാ​യ ജ​ലാ​ൽ വ​ർ​ക്ക​ല എ​ന്നി​വ​ർ ചേ​ർ​ന്ന് എ.​സി. രാ​ജു​വി​ന്റെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം കൈ​മാ​റു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical aidTrivandrumexpatriate community
News Summary - Trivandrum district expatriate community hands over medical aid
Next Story