Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടി.പി.എം ബഷീറിന്...

ടി.പി.എം ബഷീറിന് വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി

text_fields
bookmark_border
ടി.പി.എം ബഷീറിന് വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സ്വീകരണം നൽകി
cancel
camera_alt

ജിദ്ദ വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി ഒരുക്കിയ സ്വീകരണ പരിപാടിയിൽ ടി.പി.എം ബഷീർ സംസാരിക്കുന്നു

ജിദ്ദ: ഹജ്ജ് നിർവഹിക്കാനെത്തിയ എഴുത്തുകാരനും വാഗ്മിയുമായ ടി.പി.എം ബഷീറിന് ജിദ്ദ കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ഷറഫിയ എലാറ റെസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, ടി.പി.എം ബഷീറിനെ പൊന്നാടയണിയിച്ച് ആദരിച്ചു. മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം ഷമീം അലി, ജംഷീർ, അബ്ദുൽ ഗഫൂർ എന്നിവർ ചേർന്ന് അദ്ദേഹത്തിന് കൈമാറി.

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, സെൻട്രൽ കമ്മിറ്റി നേതാക്കളായ ജലാൽ തേഞ്ഞിപ്പലം, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, സാബിൽ മമ്പാട്, മലപ്പുറം ജില്ല നേതാക്കളായ സൈതലവി ഏറനാട്, നൗഫൽ ഉള്ളാടൻ, മജീദ് കള്ളിയിൽ, ദയ ജിദ്ദ ചാപ്റ്റർ പ്രസിഡൻറ് സീതി കോളക്കാടൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ടി.പി.എം ബഷീർ മറുപടി പ്രസംഗം നടത്തി. അബ്ദുൽ കരിം കൊടക്കാട് ഖുർആൻ പാരായണം നിർവഹിച്ചു. ഷമീം അലി ചങ്ങ് നിയന്ത്രിച്ചു. ജംഷീർ മൂന്നിയൂർ സ്വാഗതവും അൻവർ ചെമ്പൻ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsgulfnewsmalayalam
News Summary - TPM Basheer given a reception by Vallikunnu Constituency KMCC
Next Story