Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നുച്ചക്ക്​ സൂര്യൻ കഅ്​ബക്ക്​ നേർ മുകളിൽ

text_fields
bookmark_border
സൗദി സമയം ഉച്ചക്ക് 12.18 നാണ്​ സൂര്യൻ കഅ്​ബക്ക്​ നേർ മുകളിൽ എത്തുക
ഇന്നുച്ചക്ക്​ സൂര്യൻ കഅ്​ബക്ക്​ നേർ മുകളിൽ
cancel

മക്ക: തിങ്കളാഴ്ച സൂര്യൻ കഅ്​ബക്ക്​ മുകളിലെത്തും. ഉച്ചക്ക് 12.18ന് മസ്​ജിദുൽ ഹറാമിൽ ളുഹ്​ർ ബാങ്ക്​ വിളി സമയത്താണ്​​​ സൂര്യൻ കഅ്​ബക്ക്​ നേർ മുകളിലെത്തുക. ഈ വർഷം ആദ്യമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ സമയത്ത്​ കഅ്​ബക്ക്​ നിഴൽ ഉണ്ടാകില്ല.

സൂര്യൻ കഅ്​ബക്ക്​ മുകളിലെത്തുന്ന നിമിഷത്തിൽ സൂര്യന്റെ പരമാവധി ഉയരം ഏകദേശം 90 ​ഡിഗ്രിയിൽ ആയിരിക്കുമെന്ന്​ ജിദ്ദയിലെ അസ്‌ട്രോണമിക്കൽ സൊസൈറ്റി പ്രസിഡന്റ് എൻജിനീയർ മാജിദ് അബു സഹ്‌റ പറഞ്ഞു. കഅ്ബയുടെയും മക്കയിലെ എല്ലാ വസ്തുക്കളുടെയും നിഴലുകൾ പൂർണമായും അപ്രത്യക്ഷമാകും. ഖിബ്‌ലയുടെ ദിശ വളരെ കൃത്യമായി നിർണയിക്കാൻ പഴമക്കാർ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ് ലംബമായ പ്രതിഭാസം. ഭൂമിയുടെ ഉപരിതലത്തിൽ ലംബമായി ഒരു വടി നാട്ടിയായിരുന്നു അവർ ഖിബ്​ല നിർണയിച്ചിരുന്നത്​. ഈ സമയത്ത്​​ നിഴലിന്റെ എതിർദിശയിലായിരിക്കും കഅ്​ബയുടെ കൃത്യസ്ഥാനമെന്നും അബൂസഹ്​റ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Today the sun is directly above the Kaaba
Next Story