അൽഖസീമിൽ വീടുകൾക്ക് പെർമിറ്റ് കിട്ടണമെങ്കിൽ മുമ്പിൽ മരങ്ങൾ നടണം
text_fieldsഅൽഖസീം: പുതിയ വീടുകളുടെയും പാർപ്പിട സമുച്ചയങ്ങളുടെയും പുറം മതിലുകൾക്ക് ചുറ്റും കുറഞ്ഞത് മൂന്ന് മരങ്ങളെങ്കിലും നടണമെന്ന് അൽഖസിം മേഖല മേയർ എഞ്ചിനീയർ മുഹമ്മദ് അൽമജാലി മേഖലയിലെ മുനിസിപ്പാലിറ്റി മേധാവികൾക്ക് സർക്കുലർ പുറപ്പെടുവിച്ചു.
വീടിനു ചുറ്റും മരങ്ങൾ നടുന്നത് കെട്ടിട നിർമ്മാണ പെർമിറ്റിന് അടിസ്ഥാന ആവശ്യകതയാണെന്നും മരങ്ങൾ നടൽ നിബന്ധന പരിശോധിക്കുന്നതുവരെ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് നൽകില്ലെന്ന് വ്യവസ്ഥ ചെയ്തതായും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിട നിർമ്മാണ പെർമിറ്റിനും ഒക്യുപ്പൻസി സർട്ടിഫിക്കറ്റിനും മരംനടൽ ആവശ്യകത അടിസ്ഥാന ആവശ്യകതയായി ഉൾപ്പെടുത്താൻ അംഗീകൃത എഞ്ചിനീയറിങ് ഓഫീസുകളെ അറിയിക്കും.
പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും സൗദി ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള ഖസിം മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയിൽ നിന്നാണ് ഈ സർക്കുലർ രൂപപ്പെടുന്നത്. മേഖലയിലെ നഗരങ്ങളിലും ഗവർണറേറ്റുകളിലും സസ്യജാലങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതിനും നഗര ഭൂപ്രകൃതിയുടെ ഗുണനിലവാരം കൂട്ടുന്നതിനും ഹരിത ഇടങ്ങൾ വികസിപ്പിക്കുന്നതിനും ഭവന, നഗര വികസന പദ്ധതികളിൽ പരിസ്ഥിതി ഘടകങ്ങൾ സംയോജിപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

