Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘മാ​റ്റ​ത്തി​നാ​യു​ള്ള...

‘മാ​റ്റ​ത്തി​നാ​യു​ള്ള സ​മ​യം’; റി​യാ​ദി​ൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ആ​വേ​ശ​മാ​യി ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
‘മാ​റ്റ​ത്തി​നാ​യു​ള്ള സ​മ​യം’; റി​യാ​ദി​ൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ആ​വേ​ശ​മാ​യി ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

റി​യാ​ദി​ൽ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: കേ​ര​ള​ത്തി​ലെ രാ​ഷ്​​ട്രീ​യ ചൂ​ട് ഗ​ൾ​ഫ് മ​ണ്ണി​ലേ​ക്കും പ​ട​ർ​ത്തി റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ പ്ര​വ​ർ​ത്ത​ർ​ക്ക്​ ആ​വേ​ശം പ​ക​ർ​ന്നു. ‘മാ​റ്റ​ത്തി​നാ​യു​ള്ള സ​മ​യം എ​ത്തി​യി​രി​ക്കു​ന്നു’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ബ​ത്ഹ ഡി ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് കെ.​എം.​സി.​സി, ഒ.​ഐ.​സി.​സി പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും പ​ങ്കെ​ടു​ത്തു.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ രാ​ഷ്​​ട്രീ​യ നി​ല​പാ​ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന വേ​ദി​യാ​യി മാ​റി​യ സ​മ്മേ​ള​നം, തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ലും ശ​ക്ത​മാ​യ രാ​ഷ്​​ട്രീ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ലും സ​ജീ​വ​മാ​യി​രു​ന്നു. കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ശ​ങ്ക​ർ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. കെ.​എം.​സി.​സി ചെ​യ​ർ​മാ​ൻ യു.​പി. മു​സ്ത​ഫ, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം റ​ഷീ​ദ് കൊ​ള​ത്ത​റ എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഓ​ൺ​ലൈ​ൻ വ​ഴി പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. സം​സ്ഥാ​ന​ത്ത് തീ​ർ​ച്ച​യാ​യും ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച അ​ദ്ദേ​ഹം, വ​രാ​നി​രി​ക്കു​ന്ന രാ​ഷ്​​ട്രീ​യ പോ​രാ​ട്ട​ത്തി​ൽ എ​ല്ലാ​വ​രും ഐ​ക്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തു.

അ​ദ്ദേ​ഹ​ത്തി​െൻറ വാ​ക്കു​ക​ളെ വ​ലി​യ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ച്ച​ത്. എ​റ​ണാ​കു​ളം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ​ും കൊ​ച്ചി മ​ണ്ഡ​ലം സ്ഥാ​നാ​ർ​ത്ഥി​യു​മാ​യ മു​ഹ​മ്മ​ദ് ഷി​യാ​സ്, ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്ഥാ​നാ​ർ​ത്ഥി സി.​ആ​ർ. മ​ഹേ​ഷ്, ആ​ല​പ്പു​ഴ​യി​ലെ സ്ഥാ​നാ​ർ​ത്ഥി എ.​ഡി. തോ​മ​സ് എ​ന്നി​വ​രും ഓ​ൺ​ലൈ​ൻ വ​ഴി യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് സ​മ്മേ​ള​ന​ത്തി​ൽ ഉ​യ​ർ​ന്ന​ത്. ഭ​ര​ണ​പ​ര​മാ​യ അ​നാ​സ്ഥ​യും ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളി​ലെ പാ​ളി​ച്ച​ക​ളും കേ​ര​ള​ത്തെ പി​ന്നോ​ട്ട​ടി​ച്ചു​വെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​വാ​തെ വി​ദേ​ശ​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ൾ നേ​രി​ട്ട മാ​ന​സി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ പ്ര​തി​സ​ന്ധി​ക​ൾ ച​ർ​ച്ച​യാ​യി.

ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ൾ, ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യ​ങ്ങ​ൾ, സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ സ​ർ​ക്കാ​ർ ന​ൽ​കി​യ വാ​ഗ്ദ്ധാ​ന​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്നും പ്ര​വാ​സി​ക​ളു​ടെ ക​ണ്ണീ​രി​ന്മേ​ൽ വാ​ഗ്​​ദാ​ന​ങ്ങ​ളു​ടെ കൊ​ട്ടാ​രം പ​ണി​യു​ക​യാ​ണ് ഭ​ര​ണ​കൂ​ടം ചെ​യ്ത​തെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു. അ​തേ​സ​മ​യം, യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ തൊ​ഴി​ൽ സു​ര​ക്ഷ, പു​ന​ര​ധി​വാ​സം, നി​ക്ഷേ​പ സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വാ​സി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ ഉ​റ​പ്പു​ന​ൽ​കി.

ച​ട​ങ്ങി​ൽ വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, നൗ​ഫ​ൽ പാ​ല​ക്കാ​ട​ൻ, മ​ജീ​ദ് ചി​ങ്ങോ​ലി, റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, അ​ഷ്റ​ഫ് വെ​ള്ളേ​പ്പാ​ടം, മു​ഹ​മ്മ​ദ് വേ​ങ്ങ​ര, മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, മൃ​ദു​ല വി​നീ​ഷ്, റ​ഹ്​​മ​ത്ത് അ​ഷ്റ​ഫ്, മു​ജീ​ബ് ഉ​പ്പ​ട, മൊ​യ്തീ​ൻ​കു​ട്ടി തെ​ന്ന​ല, അ​സ്‌​ക്ക​ർ ക​ണ്ണൂ​ർ, റി​ജോ ഡൊ​മി​നി​ക്ക്, സ​ജീ​ർ പൂ​ന്തു​റ, അ​മീ​ർ പ​ട്ട​ണ​ത്ത്, അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​റോ​ക്ക്, ജ​ലീ​ൽ തി​രൂ​ർ, ബാ​ലു കു​ട്ട​ൻ, ഷു​ക്കൂ​ർ ആ​ലു​വ, അ​സീ​സ് വെ​ങ്കി​ട്ട, ന​ജീ​ബ് നെ​ല്ലാം​ക​ണ്ടി, ബ​ഷീ​ർ താ​മ​ര​ശ്ശേ​രി, അ​ഷ​റ​ഫ് മേ​ച്ചേ​രി, റ​ഫീ​ഖ്​ മ​ഞ്ചേ​രി, മാ​ള മു​ഹ​യു​ദ്ധീ​ൻ, സി​റാ​ജ് വ​ള്ളി​ക്കു​ന്ന്, സൈ​ഫ് കാ​യം​കു​ളം, അ​ഷ​റ​ഫ് ക​ല്പ​ക​ഞ്ചേ​രി, ക​രീം കൊ​ടു​വ​ള്ളി, അ​നീ​ർ ബാ​ബു, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, ജ​സീ​ല മൂ​സ, ഷ​മീ​ർ പ​റ​മ്പ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര സ്വാ​ഗ​ത​വും ഒ.​ഐ.​സി.​സി ട്ര​ഷ​റ​ർ സ​ന്തോ​ഷ് വി​ള​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഇ​രു സം​ഘ​ട​ന​ക​ളു​ടെ​യും സെ​ൻ​ട്ര​ൽ, ഗ്ലോ​ബ​ൽ, നാ​ഷ​ന​ൽ, ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഓ​രോ ബൂ​ത്തി​ലെ​യും പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ യു.​ഡി.​എ​ഫി​നൊ​പ്പം അ​ണി​നി​ര​ത്താ​ൻ സ​മി​തി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചു. സ​ർ​ക്കാ​രി​െൻറ വീ​ഴ്ച​ക​ൾ​ക്ക് തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ സം​യു​ക്ത പ്ര​തി​ജ്ഞ​യോ​ടെ​യു​മാ​ണ് ക​ൺ​വെ​ൻ​ഷ​ൻ സ​മാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newssaudiigulfUDFRiyadha
News Summary - 'Time for change'; UDF activists excitedly attend convention in Riyadh
Next Story