Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം-സൗദി വിമാന സർവീസ് പുനരാരംഭിക്കണം -പ്രവാസി പാസഞ്ചർ ഫോറം

text_fields
bookmark_border
കേന്ദ്ര മന്ത്രിക്കും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിക്കും നിവേദനം നൽകി
തിരുവനന്തപുരം-സൗദി വിമാന സർവീസ് പുനരാരംഭിക്കണം -പ്രവാസി പാസഞ്ചർ ഫോറം
cancel
camera_alt

ഡോ. അബ്​ദുൽ അസീസ് (ചെയ.), അലക്സ് കൊട്ടാരക്കര (ജന. സെക്ര.), ബഷീർ കോട്ടയം (ട്രഷ.), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ കോഓഡിനേറ്റർ)

റിയാദ്: തിരുവനന്തപുരത്ത് നിന്നും സൗദി അറേബ്യയിലേക്കുള്ള സൗദിയ എയർലൈൻസി​െൻറ നേരിട്ടുള്ള വിമാന സർവീസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന് തിരുവനന്തപുരം സൗദി പ്രവാസി പാസഞ്ചർ ഫോറം ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന ഈ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫോറം കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിക്കും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിക്കും (ഗാക) നിവേദനം നൽകി.

അറ്റിങ്ങൽ എം.പി അടൂർ പ്രകാശിനാണ് കേന്ദ്ര മന്ത്രിക്കുള്ള നിവേദനം ഭാരവാഹികൾ കൈമാറിയത്. കൂടാതെ, സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, സൗദിയ എയർലൈൻസ് ഡയറക്ടർ എന്നിവർക്കും വിഷയത്തി​െൻറ ഗൗരവം ചൂണ്ടിക്കാട്ടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള സർവീസുകൾ ഇല്ലാത്തത് പ്രവാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ഫോറം ചൂണ്ടിക്കാട്ടി. സൗദി സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് സർക്കാർ നൽകുന്ന ടിക്കറ്റുകൾ പലപ്പോഴും സൗദിയ എയർലൈൻസിന്റേതാണ്. നേരിട്ടുള്ള വിമാനമില്ലാത്തതിനാൽ ഇവർക്ക് കൊച്ചി വിമാനത്താവളത്തെയോ അല്ലെങ്കിൽ മറ്റ് കണക്റ്റിങ് ഫ്ലൈറ്റുകളെയോ ആശ്രയിക്കേണ്ടി വരുന്നു. ഇത് ചികിത്സയ്ക്കായി യാത്ര ചെയ്യുന്നവർക്കും പ്രായമായവർക്കും കുടുംബങ്ങൾക്കും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത് യാത്രാസമയം ലാഭിക്കാനും പ്രവാസികൾക്ക് വലിയ ആശ്വാസമാകാനും ഉപകരിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

റിയാദിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ ഫോറത്തി​െൻറ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. അബ്​ദുൽ അസീസ് (ചെയ.), അലക്സ് കൊട്ടാരക്കര (ജന. സെക്ര.), ബഷീർ കോട്ടയം (ട്രഷ.), ഷംനാദ് കരുനാഗപ്പള്ളി (മീഡിയ കോഓഡിനേറ്റർ). ശിഹാബ് കൊട്ടുകാട്, റഹ്‌മാൻ മുനമ്പത്ത്, ബാലുകുട്ടൻ (രക്ഷാധികാരികൾ), അനസ് ഓച്ചിറ, നിസാർ പള്ളിക്കശ്ശേരിൽ (വൈ. ചെയർ.), നിഷാദ് ആലങ്കോട്, അശോക് കുമാർ (ജോ. സെക്ര.), മേഖലാ കോഓഡിനേറ്റർമാർ: വിൻസെൻറ്​ കെ. ജോർജ് (റിയാദ്), നിസാമുദീൻ (ജിദ്ദ), ഇസ്മായിൽ നൗഷാദ് (ദമ്മാം), ഇംതിയാസ് അഹമ്മദ് (തമിഴ് കമ്യൂണിറ്റി).

റാഫി പാങ്ങോട്, അബ്​ദുറഹ്​മാൻ, അഖിനാസ് എം. കരുനാഗപ്പള്ളി, അഷറഫ് അഹമ്മദ് ഖാൻ, ബാബുക്കുട്ടി, ബിനോയ് മത്തായി, ഡെന്നി കൈപ്പനാനി, ജോസഫ് അതിരുങ്ങൽ, കമറുദ്ധീൻ താമരകുളം, നൗഷാദ് ചിറ്റാർ, ഷിബു ഉസ്മാൻ, രെഞ്ചു രാജ്, ഷാജു ഷെരീഫ്, തോമ്മികുഞ്ഞ്, വിനോദ് എബ്രഹാം എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0531279054 (റിയാദ്, വിൻസെൻറ്​ കെ. ജോർജ്), 0532848635 (ജിദ്ദ, നിസാമുദീൻ), 0506806315 (ദമ്മാം, ഇസ്മാഈൽ നൗഷാദ്), 0540753261 (തമിഴ് സമൂഹം, ഇംതിയാസ് അഹമ്മദ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thiruvananthapuram-Saudi flight service should be resumed - Pravasi Passenger Forum
Next Story