Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

തി​രു​വ​ന​ന്ത​പു​രം-​സൗ​ദി വി​മാ​ന സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്ക​ണം -പ്ര​വാ​സി പാ​സ​ഞ്ച​ർ ഫോ​റം

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം-​സൗ​ദി വി​മാ​ന സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്ക​ണം -പ്ര​വാ​സി പാ​സ​ഞ്ച​ർ ഫോ​റം
cancel
camera_alt

ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് (ചെ​യ.), അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര (ജ​ന. സെ​ക്ര.), ബ​ഷീ​ർ കോ​ട്ട​യം (ട്ര​ഷ.), ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി (മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ)

റി​യാ​ദ്: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു​ള്ള സൗ​ദി​യ എ​യ​ർ​ലൈ​ൻ​സി​െൻറ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം സൗ​ദി പ്ര​വാ​സി പാ​സ​ഞ്ച​ർ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ഈ ​സ​ർ​വി​സ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫോ​റം കേ​ന്ദ്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രി​ക്കും സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​ക്കും (ഗാ​ക) നി​വേ​ദ​നം ന​ൽ​കി. ആ​റ്റി​ങ്ങ​ൽ എം.​പി അ​ടൂ​ർ പ്ര​കാ​ശി​നാ​ണ് കേ​ന്ദ്ര മ​ന്ത്രി​ക്കു​ള്ള നി​വേ​ദ​നം ഭാ​ര​വാ​ഹി​ക​ൾ കൈ​മാ​റി​യ​ത്.

കൂ​ടാ​തെ, സൗ​ദി അ​റേ​ബ്യ​യി​ലെ ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ, സൗ​ദി​യ എ​യ​ർ​ലൈ​ൻ​സ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്കും വി​ഷ​യ​ത്തി​െൻറ ഗൗ​ര​വം ചൂ​ണ്ടി​ക്കാ​ട്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് നേ​രി​ട്ടു​ള്ള സ​ർ​വി​സു​ക​ൾ ഇ​ല്ലാ​ത്ത​ത് പ്ര​വാ​സി​ക​ളെ​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ടെ​ന്ന് ഫോ​റം ചൂ​ണ്ടി​ക്കാ​ട്ടി. സൗ​ദി സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ടി​ക്ക​റ്റു​ക​ൾ പ​ല​പ്പോ​ഴും സൗ​ദി​യ എ​യ​ർ​ലൈ​ൻ​സി​ന്റേ​താ​ണ്.

നേ​രി​ട്ടു​ള്ള വി​മാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​ർ​ക്ക് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തെ​യോ അ​ല്ലെ​ങ്കി​ൽ മ​റ്റ് ക​ണ​ക്റ്റി​ങ് ഫ്ലൈ​റ്റു​ക​ളെ​യോ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്നു. ഇ​ത് ചി​കി​ത്സ​യ്ക്കാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും വ​ലി​യ പ്ര​യാ​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

നേ​രി​ട്ടു​ള്ള സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത് യാ​ത്രാ​സ​മ​യം ലാ​ഭി​ക്കാ​നും പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കാ​നും ഉ​പ​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. റി​യാ​ദി​ൽ ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ ഫോ​റ​ത്തി​െൻറ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് (ചെ​യ.), അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര (ജ​ന. സെ​ക്ര.), ബ​ഷീ​ർ കോ​ട്ട​യം (ട്ര​ഷ.), ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി (മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ). ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, റ​ഹ്‌​മാ​ൻ മു​ന​മ്പ​ത്ത്, ബാ​ലു​കു​ട്ട​ൻ (ര​ക്ഷാ​ധി​കാ​രി​ക​ൾ), അ​ന​സ് ഓ​ച്ചി​റ, നി​സാ​ർ പ​ള്ളി​ക്ക​ശ്ശേ​രി​ൽ (വൈ. ​ചെ​യ​ർ.), നി​ഷാ​ദ് ആ​ല​ങ്കോ​ട്, അ​ശോ​ക് കു​മാ​ർ (ജോ. ​സെ​ക്ര.), മേ​ഖ​ലാ കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ: വി​ൻ​സെൻറ്​ കെ. ​ജോ​ർ​ജ് (റി​യാ​ദ്), നി​സാ​മു​ദീ​ൻ (ജി​ദ്ദ), ഇ​സ്മാ​യി​ൽ നൗ​ഷാ​ദ് (ദ​മ്മാം), ഇം​തി​യാ​സ് അ​ഹ​മ്മ​ദ് (ത​മി​ഴ് ക​മ്യൂ​ണി​റ്റി). റാ​ഫി പാ​ങ്ങോ​ട്, അ​ബ്​​ദു​റ​ഹ്​​മാ​ൻ, അ​ഖി​നാ​സ് എം. ​ക​രു​നാ​ഗ​പ്പ​ള്ളി, അ​ഷ​റ​ഫ് അ​ഹ​മ്മ​ദ് ഖാ​ൻ, ബാ​ബു​ക്കു​ട്ടി, ബി​നോ​യ് മ​ത്താ​യി, ഡെ​ന്നി കൈ​പ്പ​നാ​നി, ജോ​സ​ഫ് അ​തി​രു​ങ്ങ​ൽ, ക​മ​റു​ദ്ധീ​ൻ താ​മ​ര​കു​ളം, നൗ​ഷാ​ദ് ചി​റ്റാ​ർ, ഷി​ബു ഉ​സ്മാ​ൻ, രെ​ഞ്ചു രാ​ജ്, ഷാ​ജു ഷെ​രീ​ഫ്, തോ​മ്മി​കു​ഞ്ഞ്, വി​നോ​ദ് എ​ബ്ര​ഹാം എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യും തി​ര​ഞ്ഞെ​ടു​ത്തു.

വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0531279054 (റി​യാ​ദ്, വി​ൻ​സെൻറ്​ കെ. ​ജോ​ർ​ജ്), 0532848635 (ജി​ദ്ദ, നി​സാ​മു​ദീ​ൻ), 0506806315 (ദ​മ്മാം, ഇ​സ്മാ​ഈ​ൽ നൗ​ഷാ​ദ്), 0540753261 (ത​മി​ഴ് സ​മൂ​ഹം, ഇം​തി​യാ​സ് അ​ഹ​മ്മ​ദ്) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight serviceSaudi Newsgulf news malayalam
News Summary - Thiruvananthapuram-Saudi flight service should be resumed - Expatriate Passenger Forum
Next Story