വേൾഡ് മലയാളി കൗൺസിൽ കിഡ്സ് ക്ലബിെൻറ ഇൻഡസ്ട്രിയൽ വിസിറ്റ് ശ്രദ്ധേയമായി
text_fieldsദമ്മാം: കുട്ടികൾക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) കിഡ്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇൻഡസ്ട്രിയൽ വിസിറ്റ് ശ്രദ്ധേയമായി. കിഡ്സ് ക്ലബിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഇൻഡസ്ട്രിയൽ വിസിറ്റിനായി ഇത്തവണ തിരഞ്ഞെടുത്തത് പ്രമുഖ സ്ഥാപനമായ ദിമ ടിഷ്യു ഫാക്ടറി ആയിരുന്നു.
നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ടിഷ്യു ഉൽപ്പന്നങ്ങളുടെ നിർമ്മാണ പ്രക്രിയ നേരിട്ട് കാണാനും അടുത്തറിയാനും സന്ദർശനത്തിലൂടെ കുട്ടികൾക്ക് അവസരം ലഭിച്ചു. ടിഷ്യു നിർമാണത്തിെൻറ വിവിധ ഘട്ടങ്ങൾ, അതിനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കൾ, ഉൽപ്പന്നങ്ങളുടെ ഗുണനിലവാര നിയന്ത്രണം, വിപണിയിലെത്തുന്നതിന് മുമ്പുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയ വിഷയങ്ങളിൽ ഫാക്ടറി അധികൃതർ കുട്ടികൾക്കായി വിശദമായ അവതരണം നടത്തി.
പാഠപുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന അറിവുകൾക്കപ്പുറം വ്യവസായ മേഖലയെ അടുത്തറിയാനും ഉൽപാദന പ്രക്രിയകളെക്കുറിച്ച് പ്രായോഗിക ധാരണ നേടാനും ഈ സന്ദർശനം കുട്ടികൾക്ക് ഏറെ സഹായകമായി മാറി. കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ച മികച്ച പ്രതികരണവും പങ്കാളിത്തവും പരിപാടിയുടെ വിജയത്തിന് അടിവരയിടുന്നതായിരുന്നു. ഭാവിയിലും ഇത്തരത്തിലുള്ള വിജ്ഞാനപ്രദവും മാതൃകാപരവുമായ ഒട്ടനവധി പദ്ധതികൾ സംഘടിപ്പിക്കണമെന്ന ആവശ്യം കുട്ടികളും രക്ഷകർത്താക്കളും ഒരുപോലെ മുന്നോട്ടുവെച്ചു.
ഡബ്ല്യു.എം.സി പ്രസിഡൻറ് ഷമീം കാട്ടാക്കട, ജനറൽ സെക്രട്ടറി അഷ്റഫ് ആലുവ, ട്രഷറർ അജീം, കിഡ്സ് ക്ലബ് കോഓഡിനേറ്റർമാരായ രഞ്ജുരാജ്, അശോക് കുമാർ, ബിസിനസ് ഫോറം ചെയർമാൻ സി.കെ. ഷഫീഖ്, ഗ്ലോബൽ വുമൺസ് കൗൺസിൽ ട്രഷറർ ജമീല ഗുലാം, വുമൺസ് കൗൺസിൽ ട്രഷറർ ഷീജ അജീം, വുമൺസ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ റീജ അഷ്റഫ്, സജിത ഷഫീഖ്, ഷെറി ഷമീം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

