കർഷക സമരത്തിന് തണലിെൻറ ഐക്യദാർഢ്യം
text_fieldsകർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബുറൈദയിലെ തണൽ സാംസ്കാരിക വേദി നടത്തിയ പരിപാടി
ബുറൈദ: ഇന്ത്യൻ സർക്കാറിെൻറ കർഷകദ്രോഹ നയങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷക സമൂഹത്തിന് ബുറൈദയിലെ സാംസ്കാരിക കൂട്ടായ്മയായ തണൽ സാംസ്കാരിക വേദി പ്രവർത്തകരുടെ ഐക്യദാർഢ്യം. യോഗത്തിൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മുജീബ് കുറ്റിച്ചിറ ഉദ്ഘാടനം ചെയ്തു. ഭരണവർഗത്തിെൻറ കോർപറേറ്റ് സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കാൻവേണ്ടി നരേന്ദ്ര മോദി സർക്കാർ കർഷകരിലും തൊഴിലാളി വർഗങ്ങളുടെ മേലും കരിനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മുജീബ് കുറ്റിച്ചിറ പറഞ്ഞു.
നിലനിൽപിനുവേണ്ടി സമരം ചെയ്യുന്ന കർഷകരെ അടിച്ചമർത്തുവാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ ലോകത്തെമ്പാടുമുള്ള മനുഷ്യസ്നേഹികൾ ശബ്ദമുയർത്തണമെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അബ്ദുല്ല കാവന്നൂർ, മിഥുൻ പാവങ്ങാട്, മുനീർ പരപ്പനങ്ങാടി, ഷിഹാബ് എന്നിവർ സംസാരിച്ചു. അബ്ദു കീച്ചേരി സ്വാഗതവും മുനീർ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

