Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹ​റ​മി​െൻറ പ​വി​ത്ര​ത...

ഹ​റ​മി​െൻറ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്ക​ണം നിയമങ്ങൾ കർശനമായി പാലിക്കണം -ഹറം ഇമാം

text_fields
bookmark_border
ഹ​റ​മി​െൻറ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്ക​ണം നിയമങ്ങൾ കർശനമായി പാലിക്കണം -ഹറം ഇമാം
cancel
camera_alt

ഹ​റം ഇ​മാം ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ് മ​ക്ക മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ ജു​മു​അ ഖു​തു​ബ നി​ർ​വ​ഹി​ക്കു​ന്നു

മ​ക്ക: മ​സ്ജി​ദു​ൽ ഹ​റാ​മി​െൻറ പ​വി​ത്ര​ത​യെ ആ​ദ​രി​ക്കാ​നും തീ​ർ​ഥാ​ട​ന നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​നും ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്ത് ഹ​റം ഇ​മാം ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്. വെ​ള്ളി​യാ​ഴ്ച മ​ക്ക​യി​ലെ മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ ന​ട​ന്ന ജു​മു​അ ഖു​തു​ബ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ഓ​ർ​മി​പ്പി​ച്ച​ത്.

ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ച​ട്ട​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തി​​ന്റെ അ​നി​വാ​ര്യ​ത ഡോ. ​അ​ൽ​സു​ദൈ​സ് ഊ​ന്നി​പ്പ​റ​ഞ്ഞു. ജീ​വ​ൻ സം​ര​ക്ഷി​ക്കു​ക, ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ക തു​ട​ങ്ങി​യ ശ​രീ​അ​ത്ത് ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ഹ​ജ്ജ് പെ​ർ​മി​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജീ​വ​ന​ക്കാ​രെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ഇ​വ​രു​ടെ സേ​വ​നം ആ​രാ​ധ​നാ​ക​ർ​മ​ങ്ങ​ൾ ത​ട​സ്സ​മി​ല്ലാ​തെ നി​ർ​വ​ഹി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

മു​സ്‌​ലിം ലോ​കം നേ​രി​ടു​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളെ​യും ഭി​ന്ന​ത​യു​ണ്ടാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളെ​യും കു​റി​ച്ച് വി​ശ്വാ​സി​ക​ൾ ബോ​ധ​വാ​ന്മാ​രാ​യി​രി​ക്ക​ണം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത​യും വി​വേ​ക​വും ഐ​ക്യ​വും അ​ത്യാ​വ​ശ്യ​മാ​ണ്. പു​ണ്യ​ഭൂ​മി​യി​ലെ​ത്താ​ൻ ക​ഴി​ഞ്ഞ അ​നു​ഗ്ര​ഹ​ത്തി​ന് ദൈ​വ​ത്തോ​ട് ന​ന്ദി​യു​ള്ള​വ​രാ​യി​രി​ക്ക​ണം. മി​ക​ച്ച സ്വ​ഭാ​വം പു​ല​ർ​ത്താ​നും ദു​ർ​ബ​ല​രെ സ​ഹാ​യി​ക്കാ​നും തി​ര​ക്കും ത​ള്ള​ലും ഒ​ഴി​വാ​ക്കി ശാ​ന്ത​ത​യോ​ടെ പെ​രു​മാ​റാ​നും തീ​ർ​ത്ഥാ​ട​ക​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ദൈ​വി​ക വെ​ളി​പാ​ടു​ക​ളു​ടെ​യും പ്ര​വാ​ച​ക​ന്മാ​രു​ടെ​യും ജ​ന്മ​സ്ഥ​ല​മാ​യ മ​ക്ക​ക്ക് മു​സ്‍ലിം ലോ​ക​ത്തി​െൻറ ഹൃ​ദ​യ​മെ​ന്ന നി​ല​യി​ൽ സ​വി​ശേ​ഷ സ്ഥാ​ന​മാ​ണു​ള്ള​ത്. ഭൂ​മി​യി​ൽ ദൈ​വ​ത്തി​നാ​യി നി​ർ​മി​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ ആ​രാ​ധ​നാ​ല​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. അ​തി​നാ​ൽ ത​ന്നെ ഇ​സ്‌​ലാ​മി​ക നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കി പു​ണ്യ​സ്ഥ​ല​ത്തി​​ന്റെ മ​ഹി​മ കാ​ത്തു​സൂ​ക്ഷി​ക്ക​ണം.

ഹ​ജ്ജ് ഇ​സ്‌​ലാ​മി​ലെ ഏ​റ്റ​വും മ​ഹ​ത്താ​യ ആ​രാ​ധ​ന​യാ​ണെ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ദൈ​വ​ഭ​യ​ത്തോ​ടെ സ​ൽ​ക​ർ​മ​ങ്ങ​ളി​ൽ മു​ഴു​കാ​ൻ ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ഡോ. ​അ​ൽ​സു​ദൈ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makkahGulf Newsharam imamsaudiarabia
News Summary - The sanctity of the Haram must be preserved and the rules must be strictly followed - Haram Imam
Next Story