Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബു പുഷ്പമേളയിൽ...

യാംബു പുഷ്പമേളയിൽ വിസ്മയമായി ഹൈഡ്രജൻ ബസ്

text_fields
bookmark_border
യാംബു പുഷ്പമേളയിൽ വിസ്മയമായി ഹൈഡ്രജൻ ബസ്
cancel

യാംബു: പതിനാറാമത് യാംബു പുഷ്പമേളയിലെ സന്ദർശകർക്ക് പുത്തൻ അനുഭവമായി ഹൈഡ്രജൻ ബസ് സർവീസ്. മേളയുടെ ചരിത്രത്തിൽ ആദ്യമായാണ് അത്യാധുനികമായ ഈ ഇന്ധന സെൽ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. ഹൈഡ്രജൻ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ച് പ്രവർത്തിക്കുന്ന ഈ ബസ്, പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കുള്ള സൗദിയുടെ സുപ്രധാന ചുവടുവെപ്പായി മാറി.

സന്ദർശകർക്കും പ്രാദേശിക സമൂഹത്തിനും സുസ്ഥിര ഊർജ്ജ സംവിധാനങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി യാംബു റോയൽ കമീഷൻ അതോറിറ്റിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഗതാഗത മേഖലയിൽ 'സർക്കുലർ കാർബൺ ഇക്കണോമി' സംരംഭങ്ങളും സുസ്ഥിരതാ പരിപാടികളും പ്രോത്സാഹിപ്പിക്കുകയാണ് ഇതി​െൻറ പ്രധാന ലക്ഷ്യം. വളരെ വേഗത്തിലുള്ള റീഫില്ലിംഗ്, മികച്ച ഇന്ധനക്ഷമത, ശബ്ദമലിനീകരണമില്ലാത്ത പ്രവർത്തനം എന്നിവ ഈ അത്യാധുനിക വാഹനത്തി​െൻറ സവിശേഷതകളാണ്.

സൗദി വിഷൻ 2030-​െൻറ ലക്ഷ്യങ്ങൾ മുൻനിർത്തി കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനും വായുവി​െൻറ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ദേശീയ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതിയെന്ന് യാംബു റോയൽ കമീഷൻ സി.ഇ.ഒ അബ്​ദുൽഹാദി ബിൻ അബ്​ദുൽ റഹ്​മാൻ അൽ ജുഹ്‌നി പറഞ്ഞു. ശുദ്ധമായ ഊർജ്ജം അടിസ്ഥാനമാക്കിയുള്ള ഗതാഗത സംവിധാനങ്ങൾ പ്രായോഗികമാക്കുന്നതി​െൻറ പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ സർവീസ് നടത്തുന്നത്.

യാംബു റോയൽ കമീഷ​െൻറ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുഷ്പമേള നഗരിയിലേക്ക് നിലവിൽ സർവീസുകൾ ലഭ്യമാണ്. പരിസ്ഥിതി സംരക്ഷണ സംസ്കാരം പ്രചരിപ്പിക്കുന്നതി​െൻറ ഭാഗമായി സന്ദർശകർക്ക് സൗജന്യമായാണ് ഈ യാത്ര ഒരുക്കിയിരിക്കുന്നത്. കാണികൾക്ക് പുത്തൻ കാഴ്ചകളും അറിവും സമ്മാനിക്കുന്ന യാംബു പുഷ്പമേള ഏപ്രിൽ 23-ന് സമാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsyambusaudii
News Summary - The Hydrogen Bus becomes a marvel at the Yanbu Flower Festival
Next Story