Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽ ഖോസാമ സ്കൂളിൽ...

അൽ ഖോസാമ സ്കൂളിൽ ഗ്രേഡ് 10 എക്സലൻസ് അവാർഡ് വിതരണം ചെയ്തു

text_fields
bookmark_border
അൽ ഖോസാമ സ്കൂളിൽ ഗ്രേഡ് 10 എക്സലൻസ് അവാർഡ് വിതരണം ചെയ്തു
cancel

അൽ ഖോബാർ: അൽ ഖോസാമ ഇൻറർനാഷനൽ സ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥികളുടെ 2025–26 അധ്യയന വർഷത്തിലെ ഉന്നത വിജയം ആഘോഷിക്കുന്നതിനായി ‘ഗ്രേഡ് 10 എക്സലൻസ് അവാർഡ്’ വിതരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ എജുക്കേഷനൽ സൂപ്പർവൈസർ യൂസഫ് അൽ റുഖൈത്തി, ബേസ്ഡ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ജനറൽ മാനേജർ എസ്.എം. നൗഷാദ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

99.8 ശതമാനം മാർക്കോടെ സൗദി ടോപ്പറായി മാറിയ ആർ.എസ്. റിഷിത് ചടങ്ങിലെ പ്രധാന ആകർഷണമായി. റിഷിത്തിെൻറ ഉജ്ജ്വല വിജയം സഹപാഠികൾക്ക് വലിയ മാതൃകയാണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു. 90 ശതമാനത്തിന് മുകളിൽ മാർക്ക് കരസ്ഥമാക്കിയ 18 വിദ്യാർഥികളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. വിദ്യാർഥികളെ നൂറു ശതമാനം വിജയത്തിലേക്ക് നയിച്ച അധ്യാപകർക്കും പുരസ്കാരങ്ങൾ നൽകി. തുടർന്ന് വിദ്യാർഥികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച ‘വോയ്‌സ് ഓഫ് സക്‌സസ്’ പരിപാടിയും നടന്നു. സ്കൂൾ പ്രിൻസിപ്പൽ സൂസൻ ലിജു ഐപ് ചടങ്ങിൽ സ്വാഗതവും വൈസ് പ്രിൻസിപ്പൽ കെ.ജി. അനൂപ് കുമാർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfnewsExcellence Awards
News Summary - The Grade 10 Excellence Awards were distributed at Al Khozama School
Next Story